ഖരീഫ്: പൊലീസിെൻറ നിർദേശങ്ങൾ പാലിക്കണം –ആർ.ഒ.പി
text_fieldsമസ്കത്ത്: ഖരീഫ് കാലത്ത് സലാലയിലെത്തുന്ന സഞ്ചാരികൾ പൊലീസിെൻറ നിർദേശങ്ങളോ ട് സഹകരിക്കുകയും മുന്നറിയിപ്പുകൾ പാലിക്കുകയും വേണമെന്ന് ദോഫാർ പൊലീസ് കമാൻ ഡ് മേധാവി ബ്രിഗേഡിയർ മൊഹ്സിൻ അൽ അബ്രി പറഞ്ഞു. വാഹനാപകടങ്ങളും മുങ്ങിമരണങ്ങളു മടക്കം സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ പോലെ കുറക്കാൻ സഹകരണത്തിലൂടെ മാത്രമേ സാധ്യമാവു കയുള്ളൂ. അരുവികളിലും വാദികളിലുമെല്ലാം ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും ബ്രിഗേഡിയർ മൊഹ്സിൻ അൽ അബ്രി പറഞ്ഞു. പലയിടങ്ങളിലും വെള്ളം ഉയർന്ന തോതിലായിരിക്കും.
അപ്രതീക്ഷിതമായ അടിയൊഴുക്കുകളുമെല്ലാം അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വാഹനമോടിക്കുന്നവർ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ എപ്പോഴും കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തുന്ന പ്രവണത സഞ്ചാരികൾക്കുണ്ടെന്ന് സലാല സ്പെഷൽ ടാസ്ക് യൂനിറ്റ് ക്യാപ്റ്റൻ സൈദ് അൽ അവൈദ് പറഞ്ഞു. പർവതങ്ങൾക്ക് മുകളിലെ കുത്തനെയുള്ള ഇറക്കങ്ങളിലും വാദികളുടെ അരികിലുമെല്ലാം വാഹനങ്ങൾ നിർത്തിയിടുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കും.
മഴയിൽ ചളി ഉണ്ടാകാനിടയുള്ളതിനാൽ വാഹനങ്ങൾ ഇറക്കത്തിൽ താഴേക്ക് തെന്നിപ്പോകാനിടയുണ്ട്. മഴയിൽ വാദിയിൽ വെള്ളം വരുന്നപക്ഷം വാഹനങ്ങൾ ഒഴുക്കിൽപെടാനുമിടയുണ്ട്. മുൻ വർഷങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഡ്രൈവർമാർ എപ്പോഴും പാർക്കിങ്ങിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമാണ് വാഹനങ്ങൾ നിർത്തിയിടാൻ പാടുള്ളൂവെന്നും ക്യാപ്റ്റൻ സൈദ് അൽ അവൈദ് പറഞ്ഞു. സഞ്ചാരികൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സലാല ട്രാഫിക് വിഭാഗം മേധാവി ലെഫ്. കേണൽ അബ്ദുല്ല അൽ ഗസ്സാനി പറഞ്ഞു. തിരക്കുള്ള റൗണ്ട് എബൗട്ടുകളിൽ വാഹനങ്ങളുടെ വലതുവശത്തിലൂടെ മറികടക്കരുത്. വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് പൊലീസിെൻറ ജോലി എളുപ്പമാക്കും.
ഒൗഖദ്, അത്തീൻ, ബുർജ് അൽ നഹ്ദ റൗണ്ട് എബൗട്ടുകളിലെ തിരക്ക് ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ ഒന്നിലധികം പൊലീസ് സംഘങ്ങളെ വിനിയോഗിക്കും. ഗവർണറേറ്റിെൻറ എല്ലാ ഭാഗങ്ങളിലും പൊലീസിെൻറ സാന്നിധ്യം ശക്തമാക്കുമെന്ന് ലെഫ്. കേണൽ അബ്ദുല്ല അൽ ഗസ്സാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
