മസ്കത്ത്: 2018ൽ വ്യവസായ മേഖലകളിലെ തീപിടിത്തങ്ങൾ 12 ശതമാനം വർധിച്ചതായി സിവിൽ ഡിഫ ൻസ് പൊതു അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 61 തീപിടിത്തങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 2017ലെ 57 എണ്ണത്തിെൻറ സ്ഥാനത്താണിത്. മൂന്നുവർഷത്തെ കണക്കുകൾ പരിശോധിക്കുേമ്പാൾ ഏറ്റവും കൂടുതൽ വ്യവസായ മേഖലയിൽ തീപിടിത്തങ്ങളുണ്ടായത് 2016ലാണ്. 68 എണ്ണമാണ് ആ വർഷം ഉണ്ടായത്. സുരക്ഷ സംവിധാനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് വ്യവസായ സ്ഥാപനങ്ങളിലെ തീപിടിത്തങ്ങളുടെ കാരണങ്ങളിലൊന്നെന്ന് സിവിൽ ഡിഫൻസ് പൊതു അതോറിറ്റി അറിയിച്ചു.
അപകടകരമായ വസ്തുക്കൾ ശേഖരിച്ചുവെക്കുന്നതും വൈദ്യുതി ഉപകരണങ്ങൾ കൃത്യമായി പരിശോധനക്ക് വിധേയമാക്കാത്തതും മറ്റു കാരണങ്ങളാണ്. തീപിടിത്ത സാഹചര്യങ്ങൾ നേരിടാൻ വ്യവസായ സ്ഥാപനങ്ങൾ ജീവനക്കാർക്ക് കൃത്യമായ പരിശീലനങ്ങൾ നൽകണം. കെട്ടിടത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനും കൃത്യമായ അറ്റകുറ്റപ്പണി നടത്തുന്നതിനും ഒരാളെ ചുമതലപ്പെടുത്തുന്നതും നന്നായിരിക്കുമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.