മസ്കത്ത്: യാത്രക്കാരുമായി പോവുകയായിരുന്ന ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മസ്കത്ത് -നിസ്വ റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തീ പടർന്നു തുടങ്ങിയപ്പോഴേക്കും യാത്രികരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. യാത്രികർ പുറത്തിറങ്ങി അൽപസമയത്തിനകം തീ ആളിപ്പടർന്നു. സിവിൽ ഡിഫൻസ് ഏറെ പണിപ്പെട്ടാണ് തീയണച്ചത്.
ബസ് പൂർണമായും കത്തിനശിച്ചു. സമാഇൗൽ വിലായത്തിലെ അൽ ഹൗബ് മേഖലയിലാണ് തീപിടിത്തം നടന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. വാഹനങ്ങൾ പതിവായി പരിശോധിക്കണമെന്നും തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും ആർ.ഒ.പി അറിയിച്ചു.