Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന്ധ​ർ​ക്ക്​...

അ​ന്ധ​ർ​ക്ക്​ പ്ര​ത്യേ​ക എ.​ടി.​എ​മ്മു​മാ​യി ബാ​ങ്ക്​ മ​സ്​​ക​ത്ത്​

text_fields
bookmark_border
അ​ന്ധ​ർ​ക്ക്​ പ്ര​ത്യേ​ക എ.​ടി.​എ​മ്മു​മാ​യി ബാ​ങ്ക്​ മ​സ്​​ക​ത്ത്​
cancel
camera_alt??????????????????? ???????? ????????????? ?.???.???

മ​സ്​​ക​ത്ത്​: അ​ന്ധ​ർ​ക്കും കാ​ഴ്​​ച പ​രി​മി​തി​യു​ള്ള​വ​ർ​ക്കു​മാ​യി ബാ​ങ്ക്​ മ​സ്​​ക​ത്ത്​ പ്ര​ത്യേ​ ക എ.​ടി.​എം അ​വ​ത​രി​പ്പി​ച്ചു. അ​ൽ നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ​ബ്ലൈ​ൻ​ഡി​​െൻറ ആ​സ്​​ഥാ​ന​ത്താ​ണ്​ എ.​ടി.​എം സ ്​​ഥാ​പി​ച്ച​ത്. എ.​ടി.​എം സ്​​ക്രീ​നി​ലെ മെ​നു ലൗ​ഡ്​ സ്​​പീ​ക്ക​ർ, ഹാ​ൻ​ഡ്​​സെ​റ്റ്, ഹെ​ഡ്​​സെ​റ്റ്​ ക​ണ​ക്​​ഷ​നി​ലൂ​ടെ ശ​ബ്​​ദ നി​ർ​ദേ​ശ​മാ​യി കേ​ൾ​ക്കും. ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ൾ​ക്ക്​ ഒാ​ർ​ത്തി​രി​ക്കാ​ൻ സൗ​ക​ര്യ​പ്പെ​ടു​ന്ന​തി​ന്​ കു​റ​ഞ്ഞ ട്രാ​ൻ​സാ​ക്​​ഷ​ൻ മെ​നു​വാ​ണ്​ ഇ​തി​നു​ള്ള​ത്. അ​ക്കൗ​ണ്ടി​ലെ ബാ​ല​ൻ​സ്​ പ്ര​ത്യേ​ക ടെ​ക്​​സ്​​റ്റ്​ ടു ​സ്​​പീ​ച്ച്​ സോ​ഫ്​​റ്റ്​​വെ​യ​ർ വ​ഴി വാ​യി​ച്ചു​കേ​ൾ​ക്കും. സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ക്കൗ​ണ്ട്​ ബാ​ല​ൻ​സ്​ പ​റ​യു​ന്ന​തി​ന്​ മു​മ്പ്​ എ.​ടി.​എ​മ്മി​ലെ ഹെ​ഡ്​​സെ​റ്റ്​ ഉ​പ​യോ​ഗി​ക്കാ​ൻ എ.​ടി.​എ​മ്മി​ൽ ശ​ബ്​​ദ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

അ​റ​ബി​ക്കി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള വ​ലി​യ ബ്രെ​യ്​​ലി കീ​ബോ​ർ​ഡാ​ണ്​ എ.​ടി.​എ​മ്മി​നു​ള്ള​ത്. അ​റ​ബി​ക്കി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള വോ​യി​സ്​ അ​സി​സ്​​റ്റ​ഡ്​ ഇ​ൻ​റ​ർ​ഫേ​സ്​ സൗ​ക​ര്യ​വു​മു​ണ്ട്. സാ​ധാ​ര​ണ എ.​ടി.​എ​മ്മു​ക​ളി​ൽ ഒ​രു സു​ര​ക്ഷ കാ​മ​റ​യു​ള്ള സ്​​ഥാ​ന​ത്ത്​ ഇ​വി​ടെ മൂ​െ​ന്ന​ണ്ണ​മാ​ണ്​ ഉ​ള്ള​ത്. ഒ​മാ​​െൻറ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം എ.​ടി.​എ​മ്മു​ക​ൾ സ്​​ഥാ​പി​ക്കാ​ൻ ബാ​ങ്കി​ന്​ പ​ദ്ധ​തി​യു​ണ്ട്. സാ​േ​ങ്ക​തി​ക സ​ഹാ​യ​ത്തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​ക്​​തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ എ.​ടി.​എം സം​വി​ധാ​നം സ്​​ഥാ​പി​ച്ച​തെ​ന്ന്​ ബാ​ങ്ക്​ മ​സ്​​ക​ത്ത്​ കാ​ർ​ഡ്​​സ്​ ആ​ൻ​ഡ്​ ഇ-​ബാ​ങ്കി​ങ്​ വി​ഭാ​ഗം എ.​ജി.​എം. അം​ജ​ദ്​ അ​ൽ ല​വാ​ത്തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story