വീടുകളിലെ തീപിടിത്തങ്ങൾ വർധിക്കുന്നു; ജാഗ്രത വേണം
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷങ്ങളിൽ വീടുകളിലും താമസ സമുച്ചയങ്ങളിലും തീപിടിത്തം വർധി ച്ചുവരുകയാണെന്ന് സിവിൽ ഡിഫൻസ് പൊതു അതോറിറ്റി അറിയിച്ചു. 2016ൽ 1100 തീപിടിത്തങ്ങളാണ ് ഇങ്ങനെയുണ്ടായത്. 2017ൽ അത് 1234 ആയും കഴിഞ്ഞ വർഷം 1335 ആയും വർധിച്ചു. തെറ്റായ രീതിയിലുള്ളത ും ഡ്യൂപ്ലിക്കേറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ളതുമായ വയറിങ്, പ്ലഗ് പോയൻറുകളില െ അമിത ലോഡ് എന്നിവയാണ് വീടുകളിലെ തീപിടിത്തങ്ങൾക്ക് പ്രധാന കാരണം. വൈദ്യുതി ഉപകരണങ്ങൾ കൃത്യമായ സമയത്ത് സർവിസ് ചെയ്യാത്തതും ദീർഘനേരം ഒാണായിക്കിടക്കുന്നതുമെല്ലാം തീപിടിത്തങ്ങൾക്ക് വഴിയൊരുക്കിേയക്കാം. നനഞ്ഞ കൈ ഉപയോഗിച്ച് വൈദ്യുതി ഉപകരണങ്ങൾ തൊടരുത്. ഉപയോഗം കഴിഞ്ഞാൽ ഒാഫ് ചെയ്യണം. കൃത്യമായ ഇടവേളകളിൽ സർവിസ് ചെയ്യുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.
വീടുകളിലെ തീപിടിത്തങ്ങൾ വർധിച്ചെങ്കിലും വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ കഴിഞ്ഞ വർഷം കുറഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. കഴിഞ്ഞ വർഷം ഒമാെൻറ വിവിധ ഭാഗങ്ങളിൽ 837 വാഹനങ്ങൾക്കാണ് തീപിടിച്ചത്. 2017നെ അപേക്ഷിച്ച് 57 എണ്ണം കുറവാണിത്. വാഹന തീപിടിത്തങ്ങൾ വർധിക്കുന്നത് വേനലിലാണ്. ഇത് ഒഴിവാക്കാൻ വാഹനങ്ങൾ ശരിയായി പരിപാലിക്കുകയും കേടുവന്ന ഭാഗങ്ങൾ മാറ്റുകയും വേണം. വാഹന ഭാഗങ്ങൾ മാറ്റുേമ്പാൾ മികച്ച ഗുണനിലവാരമുള്ളവതന്നെ ഉപേയാഗിക്കണമെന്നും പൊതു അതോറിറ്റി ആവശ്യപ്പെട്ടു. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യാതിരിക്കുന്നതാണ് വാഹനങ്ങൾക്ക് തീപിടിക്കാൻ പ്രധാന കാരണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടേറ്റിലെ സാേങ്കതിക പരിശോധന വിഭാഗം തലവൻ മേജർ മുഹമ്മദ് വലാദ് വാദി പറഞ്ഞു.
വേനൽ ചൂടേറുന്നത് വാഹനത്തിെൻറ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം അപകടങ്ങൾക്കും വഴിയൊരുക്കാം. അതിനാൽ വേനലിൽ വാഹനങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയും വേഗത കുറക്കുകയും വേണം. ഇന്ധനം നിറക്കുേമ്പാൾ വാഹനത്തിെൻറ എൻജിനും മൊബൈൽ ഫോണും പ്രവർത്തന രഹിതമാക്കണം. ഫയർ എക്സ്റ്റിംഗിഷറുകൾ വാഹനത്തിൽ സൂക്ഷിക്കുക, വാഹനത്തിന് യഥാർഥ സ്പെയർ പാർട്ടുകൾ മാത്രം ഉപയോഗിക്കുക, റേഡിയേറ്ററുകളിൽ പ്രത്യേകിച്ച് ഗുണനിലവാരമുള്ള സ്പെയർ പാർട്ടുകൾ ഉപയോഗിക്കുക, ലൈസൻസുള്ള വർക്ഷോപ്പുകളിൽ മാത്രം വാഹനം റിപ്പയർ ചെയ്യുക എന്നിവയും വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വാഹനത്തിന് തീപിടിച്ചാൽ ഉടൻ വാഹനം നിർത്തുക. ശേഷം യാത്രക്കാരെ വാഹനത്തിൽനിന്ന് ഇറക്കിയ ശേഷം ഫയർ എക്സ്റ്റിംഗിഷർ ഉപയോഗിച്ച് തീകെടുത്താൻ ശ്രമിക്കണം. വാഹനത്തിെൻറ ബാറ്ററി ബന്ധം വിച്ഛേദിക്കുന്നത് തീ പടരാതിരിക്കാൻ സഹായിക്കുമെന്നും മേജർ മുഹമ്മദ് വലാദ് വാദി പറഞ്ഞു. വാഹനത്തിെൻറ എൻജിൻ ഭാഗത്തെ താപനില കുറക്കാൻ സഹായിക്കുന്ന പ്രധാന ഭാഗമാണ് റേഡിയേറ്റർ. അതിനാൽ റേഡിയേറ്ററിെല വെള്ളം ചൂടുകാലത്തിന് മുമ്പ് മാറ്റണം. അതോടൊപ്പം സമയാസമയങ്ങളിൽ റേഡിയേറ്റർ വൃത്തിയാക്കണം. കേടുവന്ന ടയറുകൾക്ക് പകരം പുതിയ സാേങ്കതികമേന്മയുള്ള പുതിയ ടയറുകൾ ഉപയോഗിക്കണമെന്നും മേജർ വലാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
