മുവാസലാത്തും എൻ.എഫ്.സിയും സ്വകാര്യവത്കരിക്കാൻ പദ്ധതി
text_fieldsമസ്കത്ത്: മുവാസലാത്ത് ബസുകളും ടാക്സികളും നാഷനൽ ഫെറീസ് കമ്പനിയും സ്വകാര്യവത്കരിക്കാൻ പദ്ധതിയുണ്ടെന്ന ് ഒമാൻ ഗ്ലോബൽ ലോജിസ്റ്റിക്സ് ഗ്രൂപ് (അസ്യാദ്) സി.ഇ.ഒ അബ്ദുറഹ്മാൻ അൽ ഹാത്മി പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടന്ന കമ്പനിയിലെ തൊഴിലാളികളുടെ അർധവാർഷിക ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുഗതാഗത മേഖലയെ മുൻനിരയിൽ എത്തിക്കാൻ ലക്ഷ്യമിട്ട് 2017ൽ സർക്കാർ ഉടമസ്ഥതയിൽ രൂപവത്കരിച്ച ഹോൾഡിങ് കമ്പനിയാണ് അസ്യാദ്. സമുദ്ര ഗതാഗത രംഗത്ത് നിലവിൽ സ്വകാര്യവത്കരണം ഉണ്ടെന്ന് അബ്ദുൽറഹ്മാൻ അൽ ഹാത്മി പറഞ്ഞു.
മുവാസലാത്തും എൻ.എഫ്.സിയും കൂടാതെ മറ്റു കമ്പനികളെയും വരും വർഷങ്ങളിൽ സ്വകാര്യവത്കരിക്കാൻ പദ്ധതിയുണ്ട്. സ്വകാര്യമേഖലയുടെ സഹകരണത്തിലൂടെയും നിക്ഷേപത്തിലൂടെയും ഇൗ മേഖലയുടെ വളർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യം. മസീറ^ഷന്ന എൻ.എഫ്.സി റൂട്ടിലെ 75 ശതമാനം സർവിസുകളും സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ ആലോചനയുണ്ട്. മുവാസലാത്ത് സ്വകാര്യ മേഖലക്ക് കൈമാറുന്നത് വഴി സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സാധിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. ഇൗ വർഷത്തിെൻറ ആദ്യപാദത്തിൽ അസ്യാദ് ഗ്രൂപ് 14 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം 23 ശതമാനത്തിെൻറ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അറ്റാദായം ഉയർന്ന തോതിലാണ് ഉള്ളതെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
