ഒമാൻ എയർ കാബിൻ ക്രൂവിന് ഇനി പുതിയ യൂനിഫോം
text_fieldsമസ്കത്ത്: ഒമാൻ എയർ കാബിൻക്രൂ ജീവനക്കാർക്ക് ഇനി പുതിയ യൂനിഫോം. ലണ്ടൻ, ഹീത്രു റൂട ്ടിലാണ് പുതിയ യൂനിഫോം ആദ്യം നടപ്പാക്കിയത്. ഘട്ടംഘട്ടമായി മുഴുവൻ സർവിസുകളിലും പ ുതിയ യൂനിഫോം നടപ്പാക്കുമെന്ന് ഒമാൻ എയർ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഒമാെൻറ നിറങ്ങളും സംസ്കാരവും ചരിത്രവും പാരമ്പര്യവുമെല്ലാം പുതിയ യൂനിഫോമിെൻറ രൂപകൽപനയെ സ്വാധീനിച്ചിട്ടുണ്ട്. ഒമാൻ എയറിെൻറ സ്വന്തം പ്രൊഡക്ട് ഡെവലപ്മെൻറ് ബ്രാൻഡ് ടീമാണ് രൂപകൽപന നിർവഹിച്ചത്.
ഒമാൻ കടലിനെ പ്രതിനിധാനംചെയ്യുന്ന നീല രത്ന നിറത്തിലുള്ളതാണ് യൂനിഫോമിെൻറ പ്രധാന ഡിസൈൻ ഭാഗം. ജീവനക്കാർക്ക് ഇൗ നിറം ആത്മവിശ്വാസം നൽകുേമ്പാൾ യാത്രക്കാർക്ക് ഉൗഷ്മളതയുടെയും ആതിഥ്യമര്യാദയുടെയും പ്രതീകമായാണ് പുതിയ നിറം അനുഭവപ്പെടുകയെന്ന് ഒമാൻ എയർ അറിയിച്ചു. നമ്മുടെ ചുറ്റുപാടുകളിൽനിന്നും ഭൂപ്രകൃതിയിൽനിന്നും മനോഹരമായ രൂപഭംഗി വികസിപ്പിച്ചെടുക്കാമെന്നതിന് ഉദാഹരണമാണ് പുതിയ യൂനിഫോമെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
