Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​മാ​ധാ​ന സൂ​ചി​ക​യി​ൽ...

സ​മാ​ധാ​ന സൂ​ചി​ക​യി​ൽ നാ​ല്​ സ്ഥാ​ന​ങ്ങ​ൾ മു​ന്നി​ലെ​ത്തി ഒ​മാ​ൻ

text_fields
bookmark_border
സ​മാ​ധാ​ന സൂ​ചി​ക​യി​ൽ നാ​ല്​ സ്ഥാ​ന​ങ്ങ​ൾ മു​ന്നി​ലെ​ത്തി ഒ​മാ​ൻ
cancel

മ​സ്​​ക​ത്ത്​: ‘മി​ന’ (മി​ഡി​ലീ​സ്​​റ്റ്​ ആ​ൻ​ഡ്​​ നോ​ർ​ത്ത്​ ആ​ഫ്രി​ക്ക) മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​ത്തോ​ടെ ​യും സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ​യും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ നാ​ല്​ രാ​ഷ്​​ട്ര​ങ ്ങ​ളി​ൽ ഒ​മാ​നും. ആ​സ്​​ട്രേ​ലി​യ കേ​ന്ദ്ര​മാ​യു​ള്ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ക്ക​ണോ​മി​ക്​​സ്​ ആ​ൻ​ഡ്​​ പീ​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച ലോ​ക സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ഒ​മാ​ന്​ ആ​ഗോ​ള​ത​ല​ത്തി​ൽ 69ാം സ്​​ഥാ​ന​മാ​ണു​ള്ള​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തെ സൂ​ചി​ക​യെ അ​പേ​ക്ഷി​ച്ച്​ ഒ​മാ​ൻ നാ​ല്​ സ്​​ഥാ​ന​ങ്ങ​ൾ മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം 73ാം സ്​​ഥാ​ന​മാ​യി​രു​ന്നു ഒ​മാ​ന്. ഇൗ ​വ​ർ​ഷം ഖ​ത്ത​റാ​ണ്​ ‘മി​ന’ മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. കു​വൈ​ത്ത്, യു.​എ.​ഇ രാ​ജ്യ​ങ്ങ​ളാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ക​െ​ട്ട കു​വൈ​ത്ത്, യു.​എ.​ഇ, ഖ​ത്ത​ർ, മൊ​റോ​ക്കോ എ​ന്നി​വ​യാ​ണ്​ ആ​ദ്യ നാ​ലു​സ്​​ഥാ​ന​ത്ത്​ എ​ത്തി​യ​ത്. ​െഎ​സ്​​ല​ൻ​ഡാ​ണ്​ സൂ​ചി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്. 2008 മു​ത​ലു​ള്ള ഒ​ന്നാം സ്​​ഥാ​ന​ത്തി​ന്​ ഇ​ള​ക്ക​മൊ​ന്നു​മി​ല്ല. ന്യൂ​സി​ല​ൻ​ഡ്​, ഒാ​സ്​​ട്രി​യ, പോ​ർ​ച്ചു​ഗ​ൽ, ഡെ​ൻ​മാ​ർ​ക്ക്​ എ​ന്നി​വ​യാ​ണ്​ അ​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഭൂ​ട്ടാ​നും ഖ​ത്ത​റു​മാ​ണ്​ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ മി​ന മേ​ഖ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ചെ​റി​യ തോ​തി​ൽ ഇൗ ​വ​ർ​ഷം മെ​ച്ച​പ്പെ​െ​ട്ട​ന്നും സൂ​ചി​ക​യു​ടെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story