Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​െൻറ മൊ​ത്ത...

ഒ​മാ​െൻറ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന​

text_fields
bookmark_border
ഒ​മാ​െൻറ മൊ​ത്ത ആ​ഭ്യ​ന്ത​ര  ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന​
cancel
camera_alt???????? ????????? ????? ???????????????? ??????

മ​സ്​​ക​ത്ത്​: 2018ൽ ​രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന. 30 ശ​ത​കോ​ടി റി​യാ​ലാ​ണ്​ ക​ ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ ​െൻറ മൂ​ല്യം. എ​ണ്ണ​വി​ല​യി​ലെ ഇ​ടി​വി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലും രാ​ജ്യ​ത്തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഭ്യ​ന് ത​ര ഉ​ൽ​​പാ​ദ​ന രം​ഗ​ത്ത്​ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​താ​യി ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സു​പ്രീം​കൗ​ൺ​സി​ൽ ഫോ​ർ പ്ലാ​നി​ങ്​ യോ​ഗം വി​ല​യി​രു​ത്തി. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ പ്ലാ​നി​ങ്​ ചെ​യ​ർ​മാ​ൻ ഡോ. ​അ​ലി ബി​ൻ മ​സൂ​ദ്​ അ​ൽ സു​നൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക പ്ര​ക​ട​ന റി​പ്പോ​ർ​ട്ട്​ അ​വ​ലോ​ക​നം ചെ​യ്​​തു.

നി​ല​വി​ലെ വി​പ​ണി​വി​ല അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​പാ​ദ​ത്തി​ൽ 12 ശ​ത​മാ​ന​ത്തി​​െൻറ വ​ള​ർ​ച്ച​യാ​ണ്​ ഉ​ണ്ടാ​യ​ത്. എ​ണ്ണ​യി​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​നി​ര​ക്ക്​ 2.9 ശ​ത​മാ​ന​മാ​ണ്. ന​വം​ബ​ർ അ​വ​സാ​നം​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ എ​ണ്ണ​യി​ത​ര ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ൽ മു​ൻ​വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ 34 ശ​ത​മാ​ന​ത്തി​​െൻറ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ക്രൂ​ഡോ​യി​ൽ, പ്ര​കൃ​തി വാ​ത​ക മേ​ഖ​ല കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്പാ​ഴാ​ണ്​ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ൽ വ​ള​ർ​ച്ച ദൃ​ശ്യ​മാ​കു​ന്ന​ത്.

അ​ടു​ത്ത വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന ഒ​മ്പ​താ​മ​ത്​ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ, വി​ക​സ​ന പ​ദ്ധ​തി​ക​ൾ, ചി​ല പ​ദ്ധ​തി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യും യോ​ഗം ച​ർ​ച്ച ചെ​യ്​​തു. 2021ലാ​രം​ഭി​ക്കു​ന്ന പ​ത്താ​മ​ത്​ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും യോ​ഗം അ​വ​ലോ​ക​നം ചെ​യ്​​തു. ഒ​മാ​ൻ 2040 വി​ഷ​ന്​ മു​ന്നോ​ടി​യാ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​യാ​യാ​ണ്​ പ​ത്താം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യെ വി​ല​യി​രു​ത്തു​ന്ന​ത്. എ​ണ്ണ​യി​ലെ ആ​ശ്ര​യ​ത്വം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ത​ൻ​ഫീ​ദ്​ പ​ദ്ധ​തി​യും മ​ന്ത്രി സു​നൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story