Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെ​ഡി​ക്ക​ൽ...

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ  ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത് രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്നു. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി. ഇ​തി​െൻറ ഒ​ന്നാം ഘ​ട്ടം എ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ബ​ന്ധ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​ക​ണം. മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഭാ​വി​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ക​ഴി​യി​ല്ല.

ഒ​മാ​ൻ മാ​ർ​ക്ക​റ്റി​ലി​റ​ങ്ങു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പ​ദ്ധ​തി​യു​ള്ള​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലും വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ​ക്കാ​ണ് സ​ർ​ക്കു​ല​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​റു മാ​സ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കു​ല​റി​ലു​ള്ള​ത്. ഇ​ത് ഒ​ന്നാം ഘ​ട്ട പ​ദ്ധ​തി​യാ​ണ്. ഭാ​വി​യി​ൽ ഒ​മാ​നി​ലെ എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും രാ​ജി​സ്​​റ്റ​ർ ചെ​യ്യാ​നാ​ണ് മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ക്ര​മേ​ണ ഒ​മാ​ൻ മാ​ർ​ക്ക​റ്റി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story