മസ്കത്ത്: അൽ ഗൂബ്രയിൽ വൻ തീപിടിത്തം. പോർഷെ ഷോറൂമിന് പിൻവശത്തുള്ള സ്വകാര്യ കമ് പനിയുടെ ലേബർ ക്യാമ്പിനാണ് ഞായറാഴ്ച രാവിലെ തീപിടിച്ചത്. തീപിടിത്തത്തിൽ തൊഴിലാളികളുടെ നിരവധി താൽക്കാലിക താമസകേന്ദ്രങ്ങൾ (കാരവനുകൾ) കത്തിനശിച്ചു.
ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അറിയിച്ചു. നിരവധി ഫയർഫോഴ്സ് യൂനിറ്റുകളുടെ പരിശ്രമ ഫലമായി ഉച്ചയോടെയാണ് തീയണക്കാൻ സാധിച്ചത്. തൊഴിലാളികളുടെ സാധന സാമഗ്രികൾ പൂർണമായി കത്തിനശിച്ചു.