വ്യാജ എൻ.ഒ.സി കേസിൽ ജയിലിലായിരുന്ന മലയാളി മോചിതനായി
text_fieldsമസ്കത്ത്: വ്യാജ എൻ.ഒ.സിയുണ്ടാക്കി ജോലിയിൽ പ്രവേശിച്ച കേസിൽ ജയിലിലായിരുന്ന മല യാളി യുവാവ് മോചിതനായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് മാലിക് ആണ് മോചിതനായത ്. ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ ഹബീബ് തയ്യിലിെൻറ ഇടപെടലിനെ തുടർ ന്ന് മുൻ തൊഴിലുടമ കേസ് പിൻവലിച്ചതിനെത്തുടർന്നാണ് മോചനത്തിന് വഴിയൊരുങ്ങിയത്. 55 ദിവസത്തോളമാണ് ഇയാൾ ജയിലിൽ കഴിഞ്ഞത്. ഏതാണ്ട് എട്ട് മാസത്തോളം മുമ്പാണ് ഗാലയിലെ പാകിസ്താൻ സ്വദേശിയുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് ഒമാൻ വിടുന്നത്.
ജോലി വിടുേമ്പാൾ ഇയാൾക്ക് എൻ.ഒ.സി നൽകിയിരുന്നില്ല. എന്നാൽ മാലിക് വൈകാതെ പുതിയ വിസയിൽ എത്തുകയും സഹമിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. ആറുമാസത്തിനുശേഷമാണ് ഇയാൾ പുതിയ വിസയിൽ ഇറങ്ങിയ കാര്യം പാകിസ്താനി യാദൃച്ഛികമായി അറിയുന്നത്. തുടർന്ന് കമ്പനിയുടെ എൻ.ഒ.സി വ്യാജമായി ഉണ്ടാക്കിയെന്നതടക്കം കാണിച്ച് മസ്കത്ത്, സഹം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതിനെ തുടർന്നാണ് മാലിക് അറസ്റ്റിലാകുന്നത്. നോർക്കയുടെ അഭ്യർഥന പ്രകാരമാണ് കേസിൽ ഇടപെട്ടതെന്ന് ഹബീബ് തയ്യിൽ പറഞ്ഞു. പാകിസ്താനി ആദ്യമൊന്നും വഴങ്ങിയില്ല.
ഒരു മാസത്തോളം നീണ്ട നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് പ്രോസിക്യൂഷന് മുന്നിൽ നൽകിയിരിക്കുന്ന കേസുകൾ പിൻവലിക്കാമെന്ന് സമ്മതിച്ചത്. വടക്കൻ ബാത്തിന പൊലീസ് കമാൻഡിലടക്കം കൊണ്ടുേപായാണ് പാകിസ്താൻ സ്വദേശിയെക്കൊണ്ട് കേസ് പിൻവലിക്കാനുള്ള രേഖകളിൽ ഒപ്പിട്ടുവാങ്ങിയത്. എട്ടുവർഷം ഗാലയിലെ കമ്പനിയിൽ മുഹമ്മദ് മാലിക് ജോലി ചെയ്തിരുന്നത്. ഇൗസമയം ഒപ്പം ജോലിചെയ്തിരുന്ന പാകിസ്താനി മാനേജരാണ് എൻ.ഒ.സി ഒപ്പിട്ട് നൽകിയതെന്നാണ് മാലിക് പറയുന്നതെന്നും ഹബീബ് പറയുന്നു. ഒത്തുതീർപ്പ് ശ്രമങ്ങൾെക്കാടുവിൽ കേസ് പിൻവലിക്കുകയും എൻ.ഒ.സി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
