പൊതുഅവധി ഇന്നു മുതൽ
text_fieldsമസ്കത്ത്: ചെറിയ പെരുന്നാളിെൻറ ഭാഗമായ പൊതുഅവധി ഇന്ന് ആരംഭിക്കും. മൂന്നു ദിവസത്ത െ പൊതുഅവധിക്കും വാരാന്ത്യ അവധിക്കും ശേഷം ഞായറാഴ്ച മുതൽ മാത്രമാണ് സർക്കാർ, സ്വകാര് യ മേഖല സ്ഥാപനങ്ങൾ പ്രവർത്തിക്കുക. നാടും നഗരവും പെരുന്നാൾതിരക്കിലാണ്. ഇന്ന് മാസപ ്പിറവി കാണുന്ന പക്ഷം നാളെയായിരിക്കും ചെറിയ പെരുന്നാൾ. പെരുന്നാൾ നമസ്കാരത്തിന് വി വിധയിടങ്ങളിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്വദേശി ഇൗദ്ഗാഹുകൾക്കു പുറമെ ഒമ ാെൻറ വിവിധ ഭാഗങ്ങളിൽ നിരവധി മലയാളി ഇൗദ്ഗാഹുകളും സജ്ജമാകുന്നുണ്ട്. രാജ്യത്ത് കൊടുംചൂട് അനുഭവപ്പെടുന്നതിനാൽ അതിരാവിലെതന്നെ പെരുന്നാൾ നമസ്കാരം ആരംഭിക്കും.
റമദാൻ അവസാനമായതോടെ കൊടുംചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ചൂട് പെരുന്നാൾ ആഘോഷത്തെയും ബാധിക്കും. പാർക്കുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്ക് കുറയാൻ ഇത് കാരണമായേക്കും. എന്നാൽ, ബീച്ചുകളിൽ തിരക്ക് വർധിക്കും. വ്യാപാരസ്ഥാപനങ്ങളിലെല്ലാം നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. ഇന്ന് അവസാനഘട്ട പെരുന്നാൾ ഒരുക്കത്തിെൻറ ഭാഗമായി കച്ചവടസ്ഥാപനങ്ങളിൽ തിരക്കേറും. വ്യാപാര സ്ഥാപനങ്ങൾ വൻ പെരുന്നാൾ ഒാഫറുകളാണ് നൽകുന്നത്. ഒമാനിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളും ഒാഫറുകൾ നൽകുന്നുണ്ട്. ഇതിനാൽ ഉപഭോക്താക്കൾ ഹൈപ്പർ മാർക്കറ്റുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇതോടൊപ്പം പരമ്പരാഗത സൂഖുകളിലും തിരക്കുണ്ട്. പ്രധാന നഗരങ്ങളിലെ മറ്റു മേഖലകളിലുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് പലതും സാധാരണ വ്യാപാരംപോലും ലഭിക്കുന്നില്ല.
ചൂട് മൂലം പഴവർഗങ്ങൾക്കായിരിക്കും പെരുന്നാൾ അവധി സമയങ്ങളിൽ ഏറെ ഡിമാൻഡ് അനുഭവപ്പെടുക. ഇത് മുന്നിൽകണ്ട് മാവേല സെൻട്രൽ മാർക്കറ്റും വൻ മുന്നൊരുക്കങ്ങൾ േനരത്തേ എടുത്തിരുന്നു. പെരുന്നാൾ മുന്നിൽ കണ്ട് ഇറക്കുമതി കമ്പനികൾ നേരത്തേ വിവിധ രാജ്യങ്ങളിൽനിന്ന് വൻേതാതിൽ പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ജോർഡൻ, ലബനാൻ, ഇറാൻ, യമൻ, ദക്ഷിണാഫ്രിക്ക, ഇൗജിപ്ത്, ഫിലിപ്പീൻസ്, യൂേറാപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് പഴവർഗങ്ങൾ കാര്യമായി എത്തുന്നത്. ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ മാമ്പഴക്കാലമായതിനാൽ വിവിധ രൂപത്തിലും രുചിയിലുള്ള മാങ്ങകൾ സുലഭമായി മാർക്കറ്റിലുണ്ട്.
മാവേല സെൻട്രൽ മാർക്കറ്റ് പെരുന്നാളിന് ഒരുങ്ങിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മേയ് 12 മുതൽ 29 കാലയളവിൽ 9271 ടൺ പച്ചക്കറികളും പഴ വർഗങ്ങളും മാർക്കറ്റിൽ ഇറക്കിയിരുന്നു. പെരുന്നാൾ പ്രമാണിച്ച് ഇന്ന് രാവിലെ നാലര മുതൽ രാത്രി 11 വരെ മാർക്കറ്റ് പ്രവർത്തിക്കും. പെരുന്നാൾ പ്രമാണിച്ച് ഒന്നും രണ്ടും പെരുന്നാൾ ദിവസങ്ങളിൽ സെൻട്രൽ മാർക്കറ്റ് അവധിയായിരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. സെൻട്രൽ മാർക്കറ്റിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങും ഒരുക്കിയിട്ടുണ്ട്. 350 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്.
ഉപഭോക്താക്കൾക്ക് വാങ്ങുന്ന സാധനങ്ങൾ വാഹനങ്ങളിലേക്ക് എത്തിക്കാൻ ഉന്തുവണ്ടികൾ ഇപ്രവാശ്യം ഒരുക്കിയിട്ടുണ്ട്. ഇവ സൂക്ഷിക്കാൻ പ്രത്യേക സ്ഥലസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആടുമാടുകളുടെ കച്ചവടവും സജീവമാണ്. പരമ്പരാഗത പെരുന്നാൾചന്തകളായ ഹബ്തകളിലാണ് ആടുമാടുകളുടെ കച്ചവടം കൂടുതലും നടക്കുന്നത്. ഷോപ്പിങ് മാളുകൾ നാടും നഗരവും കീഴടക്കുേമ്പാഴും പെരുന്നാൾ കാലത്ത് ‘ഹബ്ത’കളോടു തന്നെയാണ് സ്വദേശികൾക്ക് പ്രിയം. പെരുന്നാളിന് 10 ദിവസം മുമ്പ് ആരംഭിക്കുന്ന ഹബ്ത വിവിധ ദിവസങ്ങളിൽ പല വിലായത്തുകളിലായാണ് നടക്കുക. തുറസ്സായ സ്ഥലങ്ങളിലോ ഇൗത്തപ്പനയുടെ തണലിലോ കോട്ടകൾക്ക് സമീപമോ ഒക്കെ ആയാണ് കച്ചവടക്കാർ സാധനങ്ങളുമായി ഇരിക്കുക.
പെരുന്നാളിന് തൊട്ടുമുമ്പത്തെ ദിവസം വരെ ‘ഹബ്ത’കൾ തുടരും. വാദി ബനീ ഖാലിദ്, ഇബ്ര, ബോഷർ, ഫഞ്ച, ബിഡ്ബിദ് വിലായത്തുകളിലായാണ് ഹബ്തകൾ നടന്നത്. പരമ്പരാഗത വസ്ത്രങ്ങൾ, ഖഞ്ചർ, വടി, ബെൽറ്റ്, മധുര പലഹാരങ്ങൾ തുടങ്ങി പെരുന്നാൾ വിപണിക്ക് വേണ്ട സാധനങ്ങളെല്ലാംതന്നെ ഹബ്തകളിൽ ഉണ്ടാകും. ആടുമാടിന് 100 റിയാൽ മുതൽ 280 റിയാൽ വരെയാണ് വില. സ്വദേശി ഇനങ്ങളാണ് കൂടുതലും. വാദി കബീർ അടക്കം മറ്റ് മാർക്കറ്റുകളിൽ കുറഞ്ഞ വിലക്കുള്ള സൊമാലിയൻ ആടുകളും ലഭ്യമാണ്. പശുവിന് 350 റിയാൽ മുതൽ 900 റിയാൽ വരെയും വില നൽകണം.പെരുന്നാളിന് പടക്കങ്ങൾ പൊട്ടിക്കുന്നതും ആകാശത്തേക്ക് വെടിയുതിർക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് ആർ.ഒ.പി മുന്നറിയിപ്പ് നൽകി. പടക്കം കടത്താൻ ശ്രമിക്കുന്നത് മൂന്നു വർഷം തടവും 3000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. പടക്കം പൊട്ടിക്കുന്നവർക്ക് മൂന്നുമാസം വരെ തടവും 200 റിയാൽ വരെ പിഴയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
