ചില തസ്തികകളിലെ വിദേശികളുടെ താൽക്കാലിക വിസാവിലക്ക് നീട്ടി
text_fieldsമസ്കത്ത്: ചില തസ്തികകളിലെ വിദേശികളുടെ താൽക്കാലിക വിസാവിലക്ക് നീട്ടിയതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രിതല ഉത്തരവുപ്രകാരം സെയിൽസ്, മാർക്കറ്റിങ്, പ്രൊക്യുർമെൻറ് തസ്തികകളിലെ വിസാവിലക്കാണ് ആറു മാസത്തേക്കുകൂടി നീട്ടിയതെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. 2013 അവസാനമാണ് ഇൗ തസ്തികകളിൽ വിലക്ക് നിലവിൽവന്നത്. ഇത് ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കിവരുകയാണ് ചെയ്യുന്നത്. മേയ് 31 മുതൽ ആറുമാസ കാലയളവിലേക്കാണ് പുതിയ വിലക്ക് പ്രാബല്യത്തിലുണ്ടാവുക.
2013 അവസാനം മുതൽതന്നെ നിലവിലുള്ള കൺസ്ട്രക്ഷൻ, ക്ലീനിങ് മേഖലകളിലെ വിസാവിലക്ക് കഴിഞ്ഞ ഏപ്രിൽ അവസാനം ആറു മാസത്തേക്കുകൂടി നീട്ടിയിരുന്നു. എന്നാൽ, ഇൗ രണ്ടു തസ്തികകളിൽ നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്ക് വിസ അനുവദിക്കാമെന്ന ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള തൊഴിലാളികൾക്ക് വിസാവിലക്ക് ബാധകമല്ല. സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് വിസാവിലക്ക് നീട്ടിയത്. 87 തസ്തികകളിൽ 2018 ജനുവരി മുതൽ ഏർപ്പെടുത്തിയ വിസാവിലക്ക് തുടർന്നുവരുകയാണ്.
ഇത് ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കിവരുകയാണ്. കഴിഞ്ഞ മാസം മാനേജീരിയൽ, അഡ്മിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇൗ തസ്തികകളിൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് കാലാവധി കഴിഞ്ഞാൽ വിസ പുതുക്കിനൽകുകയുമില്ല. വിസാവിലക്കിെൻറയും തൊഴിൽനഷ്ടപ്പെടലിെൻറയും ഫലമായി ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുകയാണ്. ഏപ്രിൽ അവസാനത്തെ കണക്കു പ്രകാരം രാജ്യത്തെ വിദേശികളുടെ എണ്ണം 1,766,621 ആണ്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് വിദേശികളുടെ എണ്ണത്തിൽ 3.8 ശതമാനത്തിെൻറ കുറവാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
