Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​ർ​ദി​ഷ്​​ട ...

നി​ർ​ദി​ഷ്​​ട സ്​​ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ ടാ​ക്​​സി​ക​ൾ നി​ർ​ത്തി​യാ​ൽ പി​ഴ

text_fields
bookmark_border
നി​ർ​ദി​ഷ്​​ട  സ്​​ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ ടാ​ക്​​സി​ക​ൾ നി​ർ​ത്തി​യാ​ൽ പി​ഴ
cancel

മ​സ്​​ക​ത്ത്​: നി​ർ​ദി​ഷ്​​ട സ്​​ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന ടാ​ക്​​സി ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ക​ന​ത്ത പി​ഴ ചു​മ​ത്താ​ൻ ഒ​രു​ങ്ങി ഗ​താ​ഗ​ത-​വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം. പു​തി​യ റോ​ഡ്​ ഗ​താ​ഗ​ത നി​യ​മ ഭേ​ദ​ഗ​തി പ്ര​കാ​രം ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​ന​ത്ത പി​ഴ​യും ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തോ​ന്നി​യ സ്​​ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റി​യി​റ​ക്കു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക്​ 50​ റി​യാ​ലാ​കും പി​ഴ. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 100​ റി​യാ​ലും മൂ​ന്നാം ഘ​ട്ട​ത്തി​ൽ 200 റി​യാ​ലും പി​ഴ ചു​മ​ത്തും. നാ​ലാം ഘ​ട്ട​ത്തി​ൽ പി​ടി​യി​ലാ​യാ​ലാ​കും ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക. റോ​ഡ്​ ഗ​താ​ഗ​ത നി​യ​മ​ത്തി​​െൻറ 35ാം ആ​ർ​ട്ടി​ക്കി​ൾ പ്ര​കാ​ര​മാ​ണ്​ പു​തി​യ തീ​രു​മാ​നം. അ​തേ​സ​മ​യം, വി​മാ​ന​ത്താ​വ​ള​ത്തി​ലും മാ​ളു​ക​ളി​ലു​മ​ല്ലാ​തെ​യു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ ടാ​ക്​​സി​ക​ൾ​ക്ക്​ മ​തി​യാ​യ പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ല്ലെ​ന്ന്​ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story