മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ വീടിന് തീപിടിച്ച് മൂന്നുപേർ മരിച്ചു. സ്വദേശി വ നിതയും രണ്ട് മക്കളുമാണ് മരിച്ചത്. ബഹ്ല വിലായത്തിലെ ജബ്രീൻ മേഖലയിലെ വീട്ടിൽ വ്യാഴാഴ്ചയാണ് അത്യാഹിതം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അറിയിച്ചു.
കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞ് തീയണക്കാൻ സാധിച്ചെങ്കിലും വീടിനകത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ സാധിച്ചില്ല. തീപിടിത്തത്തിെൻറ കാരണത്തെ കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി ട്വിറ്ററിൽ അറിയിച്ചു.