ഒമാനിൽ നിർബന്ധിത ഉച്ചവിശ്രമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ
text_fieldsമസ്കത്ത്: ഒമാനിൽ നിർബന്ധിത ഉച്ചവിശ്രമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കടു ത്ത വേനൽ ചൂട് മുൻനിർത്തി ജൂൺ ഒന്നുമുതൽ ആഗസ്റ്റ് വരെയാണ് ഒമാൻ തൊഴിൽ നിയമപ്രക ാരം നിർബന്ധിത ഉച്ചവിശ്രമം ഏർപ്പെടുത്തിയത്. ഇതു പ്രകാരം ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ നിർമാണത്തൊഴിലാളികളടക്കം കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ പുറംജോലികൾ ചെയ്യുന്നവർക്കാണ് വിശ്രമം അനുവദിക്കേണ്ടത്. ഇത്തരം തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് ഉച്ചവിശ്രമം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
നിർബന്ധിത ഉച്ചവിശ്രമം നടപ്പാക്കുന്നതിന് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കമ്പനികളോട് ഒമാൻ ചേംബർ ഒാഫ് േകാമേഴ്സ് നിർദേശിച്ചു. ഉച്ചവിശ്രമ സമയത്ത് തൊഴിലെടുപ്പിക്കുന്നത് ഒമാനി തൊഴിൽ നിയമത്തിെൻറ 118ാം ആർട്ടിക്കിൾ പ്രകാരം കുറ്റകരമാണ്. 100 റിയാൽ മുതൽ 500 റിയാൽവരെ പിഴയോ അല്ലെങ്കിൽ ഒരു മാസംവരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ. കുറ്റകൃത്യം ആവർത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിയാകും. നിയമലംഘകരെ കണ്ടെത്തുന്നതിനായി മുൻ വർഷങ്ങളിൽ മന്ത്രാലയം നിരവധി പരിശോധനകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
