മസ്കത്ത്: വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്ന പക്ഷം ആ വിവരം വിമാനക്കമ്പനിക ൾ യാത്രക്കാരനെ നേരത്തേ അറിയിച്ചിരിക്കണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ഒാ ർമിപ്പിച്ചു. വിമാനത്തിെൻറ ഷെഡ്യൂൾഡ് ഡിപ്പാർച്ചർ സമയത്തിന് രണ്ടാഴ്ച മുമ്പ് വിവരമറിയിച്ചിരിക്കണമെന്നതാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ ചട്ടം.
യാത്രക്കാരെൻറ അവകാശങ്ങളുടെ പട്ടികയിൽ പെടുന്നതാണ് ഇത്. രണ്ടാഴ്ച മുമ്പ് വിവരമറിയിക്കുന്നതിൽ വിമാന കമ്പനികൾ വീഴ്ച വരുത്തുന്ന പക്ഷം ടിക്കറ്റിെൻറ മുഴുവൻ നിരക്കും ഏഴ് ദിവസത്തിനുള്ളിൽ തിരികെ നൽകുകയോ അല്ലെങ്കിൽ എത്രയും പെെട്ടന്നുതന്നെ ബദൽ യാത്രാസൗകര്യം ഒരുക്കണമെന്നുമാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നത്. വിമാനം വൈകുന്ന പക്ഷം യാത്രക്കാർക്ക് സമയത്തിന് അനുസരിച്ച ഭക്ഷണം നൽകണം. ഒന്നോ അതിലധികമോ രാത്രിയിലെ താമസം ആവശ്യമായി വരുന്ന പക്ഷം ഹോട്ടലിൽ സൗകര്യമൊരുക്കണം.
വിമാനത്താവളത്തിലേക്ക് യാത്രാസൗകര്യവും ഒരുക്കണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളാലാണ് വിമാനം വൈകിയത് അല്ലെങ്കിൽ റദ്ദാക്കിയത് എന്നു തെളിയിക്കാൻ വിമാന കമ്പനിക്ക് സാധിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതുമില്ല. അതേസമയം, യാത്രക്കാരിൽ കുറച്ചുപേർക്കാണ് തങ്ങളുടെ അവകാശങ്ങളെ കുറിച്ച അവബോധമുള്ളതെന്ന് ട്രാവൽ ഏജൻസി മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. പലർക്കും ഇതിെൻറ പിന്നാലെ നടന്ന് സമയം കളയാൻ താൽപര്യമില്ല. അതിനാൽ, വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കുകയോ വൈകുകയോ ചെയ്യുേമ്പാൾ വിമാന കമ്പനികൾ ഖേദപ്രകടനത്തിൽ കാര്യം ഒതുക്കുന്നു.