പുതിയ ഇനം ബ്ലാക്ക് വിഡോ ചിലന്തിയെ കണ്ടെത്തി
text_fieldsമസ്കത്ത്: പുതിയ ഇനം ബ്ലാക്ക് വിഡോ ചിലന്തിയെ ഒമാനിൽ കണ്ടെത്തി. സുൽത്താൻ ഖാബൂസ് സർ വകലാശാലയിലെ കോളജ് ഒാഫ് അഗ്രികൾചറൽ ആൻഡ് മറൈൻ സയൻസസിലെ ക്രോപ് സയൻസ് ഡി പ്പാർട്മെൻറിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. സർവകലാശാലയിലെ ലാബിൽ അടുത്തിടെ ചത്ത ബ്ലാക്ക് വിഡോ ചിലന്തിയിൽ നടത്തിയ പഠനത്തിലാണ് ഇത് പുതിയ ഇനമാണെന്ന് കണ്ടെത്തിയത്.
ഇതു ലോകത്തിൽ മുെമ്പങ്ങും അറിയപ്പെടാത്ത ഇനമായിരിക്കാൻ സാധ്യതയുണ്ടെന്നും ഇതുസംബന്ധിച്ച പഠനങ്ങൾ നടന്നുവരുകയാണെന്നും ക്രോപ് സയൻസ് ഡിപ്പാർട്ട്മെൻറ് മേധാവി അലി അൽ റൈസി പറഞ്ഞു. ലോകത്തിൽ ആകെ 31 ഇനം ബ്ലാക്ക് വിഡോ ചിലന്തികളാണ് ഉള്ളത്. ആറെണ്ണം മാത്രമാണ് അറബ് മേഖലയിൽ ഉള്ളത്.
അപൂർവ ഇനമാണെന്ന് കണ്ടെത്തിയതിെൻറ ഡി.എൻ.എ മാതൃക ഇതുവരെ എവിടെനിന്നും രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്തവയിൽനിന്ന് വ്യത്യസ്തമാണ് ഇതിെൻറ ഡി.എൻ.എ മാതൃകയെന്നും അൽ റൈസി പറഞ്ഞു. ഇത് അപൂർവ ഇനമാണെന്ന് ഉറപ്പിക്കുന്നതിനായി വിവിധ തലങ്ങളിലുള്ള പരിശോധനകൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
