Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 3:06 AM GMT Updated On
date_range 15 May 2019 3:06 AM GMTഅനധികൃത പുകയില നിർമാണ കേന്ദ്രത്തിൽ റെയ്ഡ്; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: ഇബ്രയിലെ അനധികൃത പുകയില നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലായി. 4000 ബാഗ് ചവക്കുന്ന പുകയില, ഏഴുകിലോ വെറ്റിലയടക്കമുള്ള സാധനങ്ങൾ ഇ വിടെനിന്ന് പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
രണ്ടു വർഷമായി ഇവിടെ പുകയില നിർമാണത്തിന് ഒപ്പം വിൽപനയും നടന്നിരുന്നതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ അറിയിച്ചു. സാധനങ്ങൾ പിടിച്ചെടുക്കുകയും പിടിയിലായ ആളെ കൂടുതൽ അന്വേഷണത്തിനായി കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story