മസ്കത്ത്: തെരുവ് കച്ചവടക്കാരനായി പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് സ്വദേശിക ൾക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്വദേശ ി തൊഴിലന്വേഷകർക്ക് മതിയായ ജീവനോപാധി ലഭ്യമാക്കുന്നതിെൻറ ഭാഗമായാണ് ഇൗ തീരുമാനം. വെൻഡിങ് മെഷീനുകൾ, ജ്യൂസ്-െഎസ്ക്രീം ട്രക്കുകൾ, സ്റ്റാളുകൾ തുടങ്ങി തെരുവുകച്ചവടത്തിെൻറ പരിധിയിൽ വരുന്ന പ്രവർത്തനങ്ങളിൽ വിദേശ തൊഴിലാളികൾ ജോലിയെടുക്കാൻ പാടുള്ളതല്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മാനവ വിഭവ ശേഷി മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം, മസ്കത്ത് -സുഹാർ-ദോഫാർ നഗരസഭകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ തീരുമാനം. സ്വദേശികൾക്ക് മറ്റ് ജോലി ലഭിക്കുന്നതു വരെ ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. ഇങ്ങനെ ജോലിയെടുക്കുന്നവർക്ക് സ്വന്തം സ്ഥാപനങ്ങൾ തുടങ്ങുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി വിദേശ തൊഴിലാളികളെ നിയമിക്കാം.