വാദി കബീറിൽ കടയിൽ തീപിടിത്തം: ഇന്ത്യക്കാരനടക്കം രണ്ടു പേർക്ക് പരിക്ക്
text_fieldsമസ്കത്ത്: വാദി കബീറിൽ കടയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഷെ ൽ പെട്രോൾ പമ്പിന് സമീപം പാകിസ്താൻ സ്വദേശിയുടെ അപ്ഹോൾസ്റ്ററി കടയിലാണ് വ്യാഴാഴ്ച രാവിലെ ആദ്യം തീപിടിച്ചത്. സംഭവസമയം കട അടച്ചിട്ടിരിക്കുകയായിരുന്നു.
ഷോർട്ട്സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. പുകപടലങ്ങൾ മുകളിലേക്ക് ഉയർന്നതോടെ മുകളിലത്തെ താമസസ്ഥലത്തുനിന്ന് ചാടിയവർക്കാണ് പരിക്കേറ്റത്. ഇന്ത്യക്കാരനും ബംഗ്ലാദേശ് സ്വദേശിക്കുമാണ് അപകടത്തിൽ പരിക്കുള്ളത്.
തീ പിന്നീട് സമീപത്തെ ടീ ഷോപ്പിലേക്കും എ.ടി.എമ്മിലേക്കും പടർന്നു. അപ്ഹോൾസ്റ്ററി കട പൂർണമായി കത്തിനശിച്ചു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് തീയണക്കാൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
