ഒമാൻ രാസായുധങ്ങളുടെ ഉപയോഗം നിരോധിച്ചു
text_fieldsമസ്കത്ത്: രാസായുധത്തിെൻറ ഉപയോഗം ഒമാൻ നിരോധിച്ചു. 1993ൽ ഒപ്പുവെച്ച രാസായുധ നിരോ ധന കരാർ പ്രാബല്യത്തിൽ വരുത്തിയുള്ള ഉത്തരവ് സുൽത്താൻ കഴിഞ്ഞദിവസമാണ് പുറപ്പെ ടുവിച്ചത്. 1993 നവംബർ രണ്ടിന് െഎക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങ ൾ വികസിപ്പിച്ചെടുക്കുകയോ ഉൽപാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ളതും നിലവിലുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്ന കരാർ നടപ്പിൽവരുത്തുന്നതായി 39/2019ാം റോയൽ ഡിക്രി പറയുന്നു.
ഉത്തരവ് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വിദേശകാര്യമന്ത്രിയായിരിക്കും കൈക്കൊള്ളുക. ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമാകും ഇത് നിയമമാവുക. മൊത്തം അഞ്ച് ഉത്തരവുകളാണ് സുൽത്താൻ കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. സെൻട്രൽ ബാങ്ക് ഒാഫ് ഒമാനുമായി അഫിലിയേറ്റ് ചെയ്ത് ഒമാൻ ക്രെഡിറ്റ് ആൻഡ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സെൻറർ രൂപവത്കരിക്കണമെന്നതാണ് ഒരുത്തരവ്. നിയമപരമായ വ്യക്തിത്വവും ധനകാര്യ, ഭരണനിർവഹണ മേഖലകളിൽ സ്വയം ഭരണാവകാശം ഉള്ളതുമായിരിക്കും ഇൗ സെൻറർ.
ദാഖിലിയ ഗവർണറേറ്റിൽ അൽ ഹജർ അൽ ഗർബി സ്റ്റാർ ലൈറ്റ്സ് പ്രകൃതി സേങ്കതം സ്ഥാപിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ബാത്തിന ഗവർണറേറ്റിൽ അൽ റുസ്താഖ് വന്യജീവി സേങ്കതം സ്ഥാപിക്കാനുള്ള മറ്റൊരു ഉത്തരവുമുണ്ട്. പൊതുജനങ്ങൾക്ക് നിശ്ചിത ഫീസ് വാങ്ങി പ്രവേശനം അനുവദിക്കുന്നതാകും രണ്ട് പ്രകൃതി സേങ്കതങ്ങളും. ഒമാനും ബ്രിട്ടനും കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാറിന് അംഗീകാരം നൽകിയുള്ളതാണ് അവസാന ഉത്തരവ്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് നിശ്ചിത ദിവസങ്ങൾക്കുശേഷമാകും രാജകീയ ഉത്തരവുകൾ പ്രാബല്യത്തിൽ വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
