മിനറൽ റെയിൽവേ ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്നത് ആലോചനയിൽ
text_fieldsമസ്കത്ത്: അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ ധാതുസമ്പന്നമായ പ്രദേശങ്ങളെയും ദു കം തുറമുഖത്തെയും ബന്ധിപ്പിച്ച് നടപ്പാക്കാനിരിക്കുന്ന മിനറൽ റെയിൽേവ പദ്ധതി വാണ ിജ്യപരമായ ചരക്കുഗതാഗതത്തിനും ഉപയോഗിക്കുന്നത് ആലോചനയിൽ. ഖനനം ചെയ്തെടുക് കുന്ന ധാതുക്കൾ കയറ്റുമതിക്കായി ദുകം തുറമുഖത്തേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് മിനറൽ റെയിൽവേ പദ്ധതി ഒമാൻ സർക്കാർ ആവിഷ്കരിച്ചത്. ഇതോടൊപ്പം രണ്ടു ഗവർണറേറ്റുകളിലെയും എണ്ണ ഖനനമേഖലകളിലേക്കുള്ള സാധനങ്ങളും വ്യവസായ, വാണിജ്യ, കാർഷിക ഉൽപന്നങ്ങളുമൊക്കെ കൊണ്ടുപോകാനും കൊണ്ടുവരാനും മിനറൽ റെയിൽവേ ഉപയോഗിക്കാനാണ് പദ്ധതി.
സർക്കാർ-സ്വകാര്യ മേഖല പങ്കാളിത്തത്തിലാണ് മിനറൽ റെയിൽവേ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ധാതുക്കളുടെ ഗതാഗതത്തിനൊപ്പം റെയിൽവേ ലൈനിെൻറ സമീപത്തെ ജനങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ആവശ്യമായ ഉൽപന്നങ്ങളും കൊണ്ടുപോകുന്നതിെൻറ സാധ്യതകളും പരിശോധിക്കണമെന്ന് ‘അസിയാദ്’ ഗ്രൂപ്പിെൻറ ഉപസ്ഥാപനമായ ഒമാൻ റെയിലിെൻറ പഠന റിപ്പോർട്ടിൽ പറയുന്നു. ഒമാൻ മിനറൽ റെയിൽവേ പദ്ധതിയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ (െഎ.എസ്.എഫ്.യു) വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ഒമാെൻറ സമ്പന്നമായ ധാതുസമ്പത്തിെൻറ വാണിജ്യവത്കരണ സാധ്യത വർധിപ്പിക്കുന്നതാണ് പദ്ധതി. ഖനന മേഖലയിൽ വൻതോതിലുള്ള നിക്ഷേപത്തിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സഹായിക്കും. റെയിൽവേ ലൈൻ യാഥാർഥ്യമാകുന്നതുവഴി പ്രതിവർഷം 30 ദശലക്ഷം ടണ്ണിെൻറ ധാതുസമ്പത്ത് കയറ്റുമതിക്കായി ദുകമിൽ എത്തിക്കാൻ സാധിക്കും.
ഇതോടൊപ്പം, ദോഫാറിലെയും അൽ വുസ്തയിലെയും എണ്ണ ഖനന പ്രദേശങ്ങളിലേക്കുള്ള ഒരു ദശലക്ഷം ടൺ സാധനങ്ങളും മൂന്നു ദശലക്ഷം ടണ്ണിെൻറ വ്യവസായിക ഉൽപന്നങ്ങളും 15 ദശലക്ഷം ടണ്ണിെൻറ ഭക്ഷ്യോൽപന്നങ്ങളും കാർഷികോൽപന്നങ്ങളുമടക്കമുള്ളവയും കൊണ്ടുപോകാനും റെയിൽവേ ലൈൻ വഴി സാധിക്കും. ഇതുവഴി റോഡ് ഗതാഗതത്തിന് ബദൽ സംവിധാനമായി റെയിൽവേയെ ഉപയോഗിക്കാൻ കഴിയുമെന്ന് െഎ.എസ്.എഫ്.യുവിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
