മസ്കത്ത്: കാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾക്കായി നാഷനൽ ഡൊണേഷൻസ് പോർട്ടൽ മുഖേ ന സംഭാവനകൾ നൽകാൻ ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി (െഎ.ടി.എ) അഭ്യർഥിച്ചു. റമദാ െൻറ ഭാഗമായുള്ള വാർഷിക പ്രൊമോഷനൽ ഡൊണേഷൻ കാമ്പയിന് തുടക്കമായതായും െഎ.ടി.എ അറിയിച്ചു. www.donate.om എന്ന പോർട്ടൽ മുഖേന സുരക്ഷിതമായും എളുപ്പത്തിലും സുതാര്യത ഉറപ്പുവരുത്തിയും സംഭാവനകൾ നൽകാം.
ഒമാനി ബാങ്കുകളിൽ അക്കൗണ്ട് ഉള്ള സ്വദേശിക്കും വിദേശിക്കും ഒറ്റ ക്ലിക്ക് കൊണ്ട് പണം കൈമാറ്റം ചെയ്യാൻ സാധിക്കും വിധമാണ് വെബ്സൈറ്റിെൻറ ഘടന. വെബ്സൈറ്റിന് ഉള്ളിൽ കയറിയാൽ ദാറുൽ അത്ത, ഒമാൻ അസോസിയേഷൻ ഫോർ ഡിസേബ്ൾഡ്, അൽ നൂർ അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് തുടങ്ങി രാജ്യത്തിന് അകത്ത് പ്രവർത്തിക്കുന്ന 27 സംഘടനകൾക്ക് സംഭാവനകൾ നൽകാൻ സാധിക്കും.