വിദേശികൾക്ക് വസ്തുവകകൾ പാട്ടത്തിന് കൈവശം വെക്കാൻ അവസരം
text_fieldsമസ്കത്ത്: ഒമാനിലെ വിദേശികൾക്ക് വസ്തുവകകൾ പാട്ടത്തിന് കൈവശം വെക്കാൻ വൈകാതെ അനുമതി ലഭിേച്ചക്കും. ഇതുസംബന്ധിച്ച ഭരണപരമായ തീരുമാനം ഇൗവർഷം നിലവിൽവരാനിടയുണ്ടെന്ന് തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. വിദേശികളെ രാജ്യത്ത് കൂടുതൽ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുകയും റിയൽ എസ്റ്റേറ്റ് വിപണിക്ക് ഉണർവുപകരുകയുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിെൻറ സമ്പദ്ഘടനക്കും പുതിയ ഉത്തരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഫിനാൻഷ്യൽ അഫയേഴ്സ് ആൻഡ് എനർജി റിസോഴ്സസ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ആദ്യം ആരംഭിച്ചത്. മന്ത്രിസഭ കൗൺസിലിൽനിന്ന് പ്രാഥമിക സാക്ഷ്യപത്രങ്ങൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മന്ത്രിതല ഉത്തരവ് ആയിട്ടാണോ രാജകീയ ഉത്തരവ് ആയിട്ടാണോ ഇൗ നിർദേശം പുറത്തിറക്കേണ്ടത് എന്നതടക്കം നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. മന്ത്രിതല ഉത്തരവ് ആകുന്ന പക്ഷം വസ്തുവകകളുടെ യഥാർഥ ഉടമസ്ഥാവകാശത്തിന് പകരം പാട്ട വ്യവസ്ഥയിലാകും വസ്തു കൈവശം വെക്കാൻ അനുമതി ലഭിക്കുക. രാജകീയ ഉത്തരവ് ആകുന്ന പക്ഷം ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്ക് പുറത്ത് വിദേശികൾക്ക് ഭൂമി സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുള്ള അവകാശം കൈവരും.
മന്ത്രിതല ഉത്തരവിന് ശേഷം സുൽത്താെൻറ ഉത്തരവിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ റിപ്പോർട്ടിൽ പറയുന്നു. ഭവനമന്ത്രാലയവും നിയമമന്ത്രാലയവും ഇതു സംബന്ധിച്ച പ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട്. നിശ്ചിത സമയത്തേക്ക് ഭൂമിയോ കെട്ടിടമോ സ്വന്തം ഉടമസ്ഥാവകാശത്തിൽ വെക്കാമെന്നതാണ് പാട്ട വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നത്. പാട്ടത്തിനുള്ള വസ്തുവോ കെട്ടിടമോ ഒാപൺ മാർക്കറ്റിൽനിന്ന് വാങ്ങുവാനും വിൽപന നടത്തുവാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
