സീബിൽ 120 ദശലക്ഷം റിയാലിൻെറ ടൂറിസം പദ്ധതി
text_fieldsമസ്കത്ത്: സീബിൽ 120 ദശലക്ഷം റിയാലിെൻറ ടൂറിസം പദ്ധതി വരുന്നു. ഒമാനി പരമ്പരാഗത സൂഖുകൾ, ഹോട്ടൽ, സാംസ്കാരിക വാണിജ്യകേന്ദ്രം, റസ്റ്റാറൻറ്, കഫേ എന്നിവയടങ്ങുന്ന പദ്ധതി ബിൻ ശൈഖ് ഹോൾഡിങ് കമ്പനിയാണ് നിർമിക്കുന്നത്.
രണ്ടര വർഷംകൊണ്ടാണ് പദ്ധതി പൂർത്തീകരിക്കുകയെന്ന് ബിൻ ശൈഖ് ഹോൾഡിങ് കമ്പനി ഡയറക്ടർ ബോർഡ് അംഗം മൊഹ്സെൻ ബിൻ മുബാറക്ക് കാവർ പറഞ്ഞു. രണ്ടായിരം പേർക്ക് തൊഴിലവസരം ലഭ്യമാകും.
സൂഖുകളും ഹോട്ടലുകളുമെല്ലാം അമ്പത് വർഷത്തേക്ക് ലീസിന് നൽകാനാണ് പദ്ധതി. ഇതുസംബന്ധിച്ച് ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ ബിൻ ഹമദ് അൽ മെഹ്രീസിയും മൊഹ്സെൻ ബിൻ മുബാറക്ക് കാവറും തമ്മിൽ ധാരണപത്രത്തിൽ ഒപ്പിട്ടു. വിവിധ ഗവർണറേറ്റുകളിൽ മറ്റ് ടൂറിസം പദ്ധതികൾ നിർമിക്കുന്നതിനുള്ള കരാറിലും ഒപ്പുെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
