മസ്കത്ത്: കൊല്ലംസ്വദേശി ഇബ്രയിൽ നിര്യാതനായി. പത്തനാപുരം മാങ്കോട് അൻസാരി മൻസിലിൽ അൻസാരി ഇസ്മായിൽ (34) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഇബ്രയിൽ ഫയർ ആൻഡ് സേഫ്റ്റി സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. പി.എസ്. ഇസ്മായീലിെൻറയും ലൈല ബീവിയുടെയും മകനാണ്. നസ്റീനാണ് ഭാര്യ. മക്കൾ: ബിസ്മിയ, ഹബീബ്.