വേനലവധി: കൊച്ചിയിലേക്ക് അധിക സർവിസുമായി എക്സ്പ്രസ്
text_fieldsമസ്കത്ത്: വേനലവധി കാലത്തെ തിരക്ക് മുൻനിർത്തി കൊച്ചിയിലേക്കും മംഗലാപുരത്തേക്കും അധികസർവിസുമായി എയർ ഇന്ത്യ എക്സ്പ്രസ്. നിലവിലുള്ള സർവിസുകൾ കൂടാതെ മേയ് 30നും ജൂൺ ഒമ്പതിനുമിടയിലാണ് അധികസർവിസ്. കൊച്ചിക്ക് മേയ് 30, ജൂൺ 1,2,8,9 തീയതികളിലാണ് സർവിസ്. മേയ് 30 മുതൽ ജൂൺ രണ്ടു വരെ മസ്കത്തിൽനിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന െഎ.എക്സ് 444ാം നമ്പർ വിമാനം ഉച്ചക്ക് 12.10ന് കൊച്ചിയിലെത്തും. കൊച്ചിയിൽനിന്ന് പുലർച്ച നാലിന് പുറപ്പെട്ട് ആറിന് മസ്കത്തിലെത്തും.
8,9 തീയതികളിൽ മസ്കത്തിൽനിന്ന് പുലർച്ച 4.40ന് പുറപ്പെടുന്ന വിമാനം 9.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽനിന്ന് പുലർച്ച 1.40നാണ് ഇത് പുറപ്പെടുന്നത്. ജൂൺ ഒന്ന്, എട്ട് തീയതികളിലാണ് മംഗലാപുരത്തേക്ക് സർവിസ് ഉള്ളത്. രാവിലെ 11.45ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം നാലരക്ക് മംഗലാപുരത്ത് എത്തും. രാവിലെ 8.55നാണ് ഇത് മംഗലാപുരത്തുനിന്ന് പുറപ്പെടുക. അധിക സർവിസ് ഉണ്ടെങ്കിലും യാത്രക്കാരുടെ പോക്കറ്റിന് കത്തിവെക്കുന്ന നിരക്ക് തന്നെയാണ് എക്സ്പ്രസ് ഇൗ ദിവസങ്ങളിലും ഇൗടാക്കുന്നത്.
മേയ് 30 മുതൽ ജൂൺ ഒന്നുവരെ 158.60 റിയാലാണ് കൊച്ചിയിലേക്കുള്ള നിരക്ക്. രണ്ടിന് 139.60 റിയാലും എട്ട്, ഒമ്പത് തീയതികളിൽ 124.60 റിയാലുമാണ് മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള നിരക്ക്. മാലാപുരത്തിന് ജൂൺ ഒന്നിന് 168.60 റിയാലും ജൂൺ എട്ടിന് 134.60 റിയാലുമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
