Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ബ്​​ദു​ല്ല ഇ​നി...

അ​ബ്​​ദു​ല്ല ഇ​നി സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കും; പ്രി​യ​പ്പെ​ട്ട​വ​ർ ന​ൽ​കി​യ ക​രു​ത്തിൻെറ ബ​ല​ത്തി​ൽ

text_fields
bookmark_border
അ​ബ്​​ദു​ല്ല ഇ​നി സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കും;  പ്രി​യ​പ്പെ​ട്ട​വ​ർ ന​ൽ​കി​യ ക​രു​ത്തിൻെറ ബ​ല​ത്തി​ൽ
cancel
camera_alt?????????????????????? ????????????????????? ???????????????? ??????? ????????????????????

മ​സ്​​ക​ത്ത്​: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​യു​ണ്ടാ​യാ​ൽ പ​രി​ഭ്രാ​ന്ത​രാ​വു​ന്ന​വ​രാ​ണ്​ ബ​ഹു​ഭൂ​രി​പ ​ക്ഷം ര​ക്ഷ​ക​ർ​ത്താ​ക്ക​ളും. ത​​െൻറ കു​ട്ടി​യെ എ​ങ്ങ​നെ​ മ​റ്റു​ള്ള​വ​രെ​പോ​ലെ ജീ​വി​തം ന​യി​ക്കാ​ൻ പ്രാ​പ്​​ത​രാ​ക്കും എ​ന്ന​റി​യാ​തെ പ​ല​രും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഇ​രു​ട്ടി​ൽ ത​ന്നെ​യാ​യി​രി​ക്കും. പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളി​ൽ വ​ള​രെ​ചെ​റി​യ പ​ങ്കു​മാ​ത്ര​മാ​ണ്​ സ്വ​ന്തം​കാ​ലി​ൽ നി​ൽ​ക്കാ​ൻ പ്രാ​പ്​​ത​രാ​കു​ന്ന​ത്​. പ്രി​യ​പ്പെ​ട്ട​വ​ർ ന​ൽ​കി​യ പി​ന്തു​ണ​യു​ടെ ബ​ലം ഒ​ന്നു​മാ​ത്ര​മാ​ണ്​ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ തു​ണ. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്ന്​ സ്വ​പ്​​ന​ങ്ങ​ൾ എ​ത്തി​പ്പി​ടി​ച്ച ഇ​ത്ത​രം അ​പൂ​ർ​വം ആ​ളു​ക​​ളു​ടെ പ്ര​തി​നി​ധി​യാ​ണ്​ 17കാ​ര​നാ​യ അ​ബ്​​ദു​ല്ല സാ​ലി​ഹ്​ അ​ൽ റു​ഖൈ​ഷി എ​ന്ന സ്വ​ദേ​ശി യു​വാ​വ്.

ഡൗ​ൺ സി​ൻ​ഡ്രോം ബാ​ധി​ത​നാ​യ അ​ബ്​​ദു​ല്ല​യു​ടെ ഗി​ഫ്​​റ്റ്​​ഷോ​പ്പ്​ വ്യാ​ഴാ​ഴ്​​ച അ​ൽ ഹെ​യി​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മെ​ഴു​കു​തി​രി​ക​ൾ, ചോ​ക്ല​റ്റ്, സോ​പ്പ്, ബൊ​ക്കെ തു​ട​ങ്ങി അ​ബ്​​ദു​ല്ല​ത​ന്നെ നി​ർ​മി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് ‘ഗ്രീ​ൻ ​െഎ​വി’ എ​ന്ന ഷോ​പ്പി​ൽ വി​ൽ​പ​ന​ക്കു​ള്ള​ത്​ എ​ന്ന​താ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ചെ​ന്നൈ സ്വ​ദേ​ശി​യും മ​സ്​​ക​ത്തി​ൽ സ്​​പെ​ഷ​ൽ എ​ജു​ക്കേ​റ്റ​റും വൊ​ക്കേ​ഷ​ന​ൽ ട്രെ​യി​ന​റു​മാ​യ ഗാ​യ​ത്രി ന​ര​സിം​ഹ​ന്​ കീ​ഴി​ൽ ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​മാ​യു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ്​ അ​ബ്​​ദു​ല്ല എ​ന്ന വേ​റി​ട്ട സം​രം​ഭ​ക​ൻ ജ​നി​ക്കു​ന്ന​ത്.

ത​​െൻറ സ്വ​പ്​​ന​സാ​ക്ഷാ​ത്​​കാ​ര​മാ​ണ്​ അ​ബ്​​ദു​ല്ല​യു​ടെ സ്​​ഥാ​പ​ന​മെ​ന്ന്​ മാ​താ​വ്​ ഹ​ലീ​മ റാ​ഷി​ദ്​ അ​ൽ തോ​ബി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മൂ​ന്നാം വ​യ​സ്സി​ൽ മ​ക​ൻ ഡൗ​ൺ സി​ൻ​ഡ്രോം ബാ​ധി​ത​നാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​നി​മി​ഷം എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. പൊ​ട്ടി​ത്ത​ക​ർ​ന്ന സ്വ​പ്​​ന​ങ്ങ​ൾ മ​ന​സ്സി​ലി​ട്ട്​ വേ​ദ​നി​ക്കാ​തെ മ​ക​നെ സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​ൻ പ്രാ​പ്​​ത​നാ​ക്കു​ന്ന​തി​നു​ള്ള ഒാ​ട്ട​പ്പാ​ച്ചി​ലി​ൽ ആ​യി​രു​ന്നു പി​ന്നീ​ടെ​ന്ന്​ ഹ​ലീ​മ പ​റ​ഞ്ഞു. സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​റ​ഞ്ഞ പി​ന്തു​ണ ഇ​തി​നു​ണ്ടാ​യി. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഗാ​യ​ത്രി​യു​ടെ അ​ടു​ത്ത്​ എ​ത്തി​യ​താ​ണ്​ അ​ബ്​​ദു​ല്ല​യു​ടെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​തെ​ന്ന്​ ഹ​ലീ​മ പ​റ​യു​ന്നു.

ഉ​യ​ർ​ച്ച താ​ഴ്​​ച​ക​ൾ നി​റ​ഞ്ഞ വ​ഴി​ക​ൾ താ​ണ്ടി​യാ​ണ്​ അ​ബ്​​ദു​ല്ല​യെ​ന്ന ഒ​മാ​നി​ലെ ആ​ദ്യ ഡൗ​ൺ​സി​ൻ​ഡ്രോം ബാ​ധി​ത​നാ​യ സം​രം​ഭ​ക​ൻ ജ​നി​ക്കു​ന്ന​തെ​ന്ന്​ പ​രി​ശീ​ല​ക​യാ​യ ഗാ​യ​ത്രി ന​ര​സിം​ഹ​ൻ പ​റ​ഞ്ഞു. ഡൗ​ൺ സി​ൻ​ഡ്രോം ബാ​ധി​ത​നാ​ണെ​ങ്കി​ലും പെ​രു​മാ​റ്റ പ്ര​ശ്​​ന​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​യാ​യി​രു​ന്നു അ​ബ്​​ദു​ല്ല. കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​ബ്​​ദു​ല്ല​യു​ടെ ശേ​ഷി മ​ന​സ്സി​ലാ​ക്കി​യ​താ​ണ്​ സ്വ​പ്​​ന​സാ​ക്ഷാ​ത്​​കാ​ര​ത്തി​നു​ള്ള വ​ഴി​യി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഡൗ​ൺ സി​ൻ​ഡ്രോം കു​ട്ടി​ക​ൾ​ക്കു​ള്ള പ​രി​ച​ര​ണ​ത്തി​നൊ​പ്പം കൗ​ൺ​സ​ലി​ങ്ങും കൈ​ത്തൊ​ഴി​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും ന​ൽ​കി​യെ​ന്ന്​ ഗാ​യ​ത്രി പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ർ​ക്ക്​ പ്ര​ത്യേ​കി​ച്ച്​ ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​ർ​ക്ക്​ പ്ര​ചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന ജീ​വി​ത​മാ​ണ്​ അ​ബ്​​ദു​ല്ല​യു​െ​ട​തെ​ന്ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഹാ​ൻ​ഡി​കാ​പ്​​ഡ്​ ഡ്രൈ​വേ​ഴ്​​സ്​ ലൈ​സ​ൺ മാ​നേ​ജ​ർ താ​രീ​ഖ്​ ജ​വാ​ദ്​ അ​ൽ ഖാ​ബൂ​രി പ​റ​ഞ്ഞു.

മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ ജോ​ലി​ചെ​യ്യു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ദ്യ​ത്തെ പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​യാ​യി​രി​ക്കും അ​ബ്​​ദു​ല്ല​യെ​ന്നും ഡോ. ​ജ​വാ​ദ്​ പ​റ​യു​ന്നു. ഒാ​ട്ടി​സ​വും സെ​റി​ബ്ര​ൽ പാ​ൾ​സി​യു​മു​ള്ള​ത​ട​ക്കം 12ഒാ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് ഗാ​യ​ത്രി പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ള്ള​ത്. ​ചോ​ക്ല​റ്റ്, സോ​പ്പ്, മെ​ഴു​കു​തി​രി നി​ർ​മാ​ണം, ചോ​ക്ല​റ്റ്​ ബൊ​ക്വ​റ്റ്, ഫ്ല​വ​ർ ബൊ​ക്വ​റ്റ്, പേ​പ്പ​ർ ജ്വ​ല്ല​റി, സ്​​ക്രീ​ൻ പ്രി​ൻ​റി​ങ്, ​ബ്ലോ​ക്ക്​ പ്രി​ൻ​റി​ങ്​ എ​ന്നി​വ​യി​ലാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സേ​വ​ന​മാ​യി​ട്ടാ​ണ്​ ഇ​ത്​ ചെ​യ്​​തു​ന​ൽ​കു​ന്ന​തും.

മ​ബേ​ല ബ്ലൈ​ൻ​ഡ്​ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം ബ​ർ​ക്ക അ​ൽ ബ​ഖ്​​രി, അ​ബ്​​ദു​ല്ല​യു​ടെ സ​ഹോ​ദ​രി സു​ഹൈ​ല അ​ൽ റു​ഖൈ​ഷി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. അ​ൽ ഹെ​യി​ലി​ൽ സീ​ബ്​ വൊ​ക്കേ​ഷ​ന​ൽ കോ​ള​ജി​ന്​ എ​തി​ർ​വ​ശ​ത്താ​ണ്​ അ​ബ്​​ദു​ല്ല​യു​ടെ ഷോ​പ്പ്. ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ താ​ഹി​ർ സ​ലീം അ​ൽ അ​മ്​​രി​യാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സൈ​ൻ​ബോ​ർ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ.​ബേ​ബി സാം ​സാ​മു​വ​ലും സ്​​ഥാ​പ​ന​ത്തി​​െൻറ വെ​ബ്​​സൈ​റ്റ്​ നോ​ള​ജ്​ ഒ​മാ​ൻ പ്ര​സി​ഡ​ൻ​റ്​ ഖ​ൽ​ഫാ​ൻ അ​ൽ മ​ഹ്​​രി​സി​യും അ​നാ​വ​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story