Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​നി​ൽ...

റ​മ​ദാ​നി​ൽ മു​വാ​സ​ലാ​ത്ത്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ കു​റ​ക്കും

text_fields
bookmark_border
റ​മ​ദാ​നി​ൽ മു​വാ​സ​ലാ​ത്ത്​  ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ കു​റ​ക്കും
cancel

മ​സ്​​ക​ത്ത്​: റ​മ​ദാ​നി​ൽ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ളി​ൽ കു​റ​വ്​ വ​രു​ത്തു​മെ​ന്ന്​ ദേ​ശീ​യ പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. ദു​ബൈ​യി​ലേ​ക്കും ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളു​ടെ​യും ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 20 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ വ​രു​ത്തു​ക. ബ​സു​ക​ളി​ൽ പ​ര​സ്യം ചെ​യ്യു​ന്ന​തി​നു​ള്ള നി​ര​ക്കി​ൽ അ​മ്പ​ത്​ ശ​ത​മാ​ന​ത്തി​​െൻറ​യും കു​റ​വ്​ വ​രു​ത്തി​യി​ട്ടു​ണ്ട്.

മ​സ്​​ക​ത്ത്, സ​ലാ​ല, സു​ഹാ​ർ സി​റ്റി സ​ർ​വി​സു​ക​ൾ റ​മ​ദാ​നി​ൽ അ​ർ​ധ​രാ​ത്രി വ​രെ ആ​ക്കി​യി​ട്ടു​ണ്ട്. റ​മ​ദാ​നി​ൽ ക​മ്പ​നി​യു​ടെ സ​ർ​വി​സ്​ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഒ​പ്പം ഗ​താ​ഗ​ത തി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​നു​മാ​യാ​ണ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. സി​റ്റി സ​ർ​വി​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

പു​ല​ർ​ച്ച 6.40 മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കും. മ​സ്​​ക​ത്തി​ൽ സ​ലാ​ല, ബ​ർ​ക്ക, റു​സ്​​താ​ഖ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ദി​വ​സ​വും എ​ട്ട്​ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കും. സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ ഒ​രു പ്ര​തി​ദി​ന സ​ർ​വി​സ്​ അ​ധി​ക​മാ​യും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story