മസ്കത്ത്: ലാൻഡിങ്ങിനിടെ വിമാനത്തിെൻറ ടയർ പൊട്ടിയതിനെ തുടർന്ന് മസ്കത്ത് വി മാനത്താവളത്തിെൻറ പ്രവർത്തനം തടസ്സപ്പെട്ടു. ഇറാനിൽനിന്നുള്ള ഖിഷം എയർലൈൻസിെൻറ ടയറാണ് ഒന്നിലധികം തവണ പൊട്ടിയത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. റൺവേയിൽ കിടക്കുകയായിരുന്ന വിമാനം മാറ്റുന്നതിനുവേണ്ടി റൺവേ അടച്ചതാണ് മറ്റ് സർവിസുകളെ ബാധിച്ചത്. 12 സർവിസുകളെയാണ് റൺേവ അടച്ചത് ബാധിച്ചതെന്ന് ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി അറിയിച്ചു.