പുസ്തകോത്സവത്തിൽ തിരക്കേറി
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കുന്ന പുസ്തകോത്സവത്തിൽ തിരക്കേറി. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ അൽ ബാജ് ബുക്സ് സംഘടിപ്പിക്കുന്ന പുസ്തകോത്സവം ദാർ സൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് നടക്കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് പുസ്തകോത്സവം നടക്കുന്നത്. ശനിയാഴ്ചയാണ് പുസ്തകോത്സവം സമാപിക്കുക. ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ സുൽത്താെൻറ ഉപദേഷ്ടാവ് മുഹമ്മദ് സുബൈറും ഇന്ത്യൻ അംബാസഡർ മുനു മഹാവറും ചേർന്നാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്.
മഹാത്മ ഗാന്ധിയുടെ 150ാം ജന്മ വാർഷിക ഭാഗമായി നടത്തുന്ന പുസ്തക മേളയിൽ ഗാന്ധി സാഹിത്യത്തിനും രചനകൾക്കും ആണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ആധുനികയുഗത്തിലും പുസ്തകവായനക്ക് ഏറെപ്പേർ പ്രാധാന്യം നൽകുന്നുവെന്നും ഒരു പുസ്തകത്തിെൻറ അവസാന താളുകൾ വരെ മറിച്ച് വായിക്കുമ്പോൾ കിട്ടുന്ന അനുഭവം ഒരു ഡിജിറ്റൽ വായനക്കും നൽകാൻ കഴിയില്ലെന്നും ഇന്ത്യൻ സ്ഥാനപതി മനു മഹാവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ, ബാബു രാജേന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ അൽബാജ് ബുക്സ് മാേനജിങ് ഡയറക്ടർ ഷൗക്കത്തലി നന്ദി പറഞ്ഞു.
പുസ്തകോത്സവ ഹാളിന് പുറത്ത് മഹാത്മ ഗാന്ധിയുടെ കൂറ്റൻ പെയിൻറിങ് കട്ടൗട്ടും അനാച്ഛാദനം ചെയ്തു. പുസ്തകോത്സവ നഗരിയിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നത് 16 അടി ഉയരമുള്ള ഇൗ കട്ടൗട്ടാണ്. ആർട്ടിസ്റ്റ് ഉണ്ണിയാണ് ഇത് തയാറാക്കിയത്.വിവിധ ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശനത്തിന് ഉണ്ട്. ഇംഗ്ലീഷിനും അറബിക്കും പുറമെ മലയാളം, ഗുജറാത്തി, മറാത്തി തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിൽ പുസ്തകങ്ങളുണ്ട്. കുട്ടികൾക്കുള്ള പുസ്തകങ്ങൾ, ജീവചരിത്രം എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ ആയാണ് പുസ്തകോത്സവം സജ്ജീകരിച്ചിട്ടുള്ളത്. ആകർഷകമായ വിലക്കിഴിവും ഉണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സമയം. പുസ്തകോത്സവത്തിെൻറ ഭാഗമായുള്ള പ്രമുഖ പരിശീലകനും മോട്ടിവേഷനൽ സ്പീക്കറുമായ അലി അൽ ഫറായിയുടെ ക്ലാസ് ഇന്ന് വൈകീട്ട് ആറു മണിക്ക് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
