Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആദം^തുംറൈത്ത്​...

ആദം^തുംറൈത്ത്​ ഇരട്ടപ്പാതയുടെ ഒരു ഭാഗം ഗതാഗതത്തിന്​ തുറന്നു

text_fields
bookmark_border
ആദം^തുംറൈത്ത്​ ഇരട്ടപ്പാതയുടെ ഒരു ഭാഗം ഗതാഗതത്തിന്​ തുറന്നു
cancel
camera_alt???^?????????? ????????? 41 ??????????? ???? ????????????? ????????????????????

മസ്​കത്ത്​: ഒമാനിലെ സുപ്രധാന റോഡ്​ നിർമാണ പദ്ധതികളിൽ ഒന്നായ ആദം^തുംറൈത്ത്​ ഇരട്ടപ്പാതയുടെ ഒരു ഭാഗം ഗതാഗതത് തിന്​ തുറന്നുകൊടുത്തു. 41 കിലോമീറ്റർ ഭാഗത്താണ്​ ഗതാഗതം ആരംഭിച്ചത്​​. ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹ്​മദ ്​ അൽ ഫുതൈസിയു​ടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തി​​െൻറ സന്ദർശനത്തിനുശേഷമാണ്​ റോഡ്​ തുറന്നുകൊടുത്തത്​. ഗ താഗത വാർത്താ വിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ്​ അൽ നു​െഎമിയടക്കം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്​ഥരും മന്ത്രിക്ക്​ ഒപ്പമുണ്ടായിരുന്നു.

രണ്ട്​ ഇൻറർചേഞ്ചുകൾ അടങ്ങുന്ന ഭാഗമാണ്​ ഉദ്​ഘാടനം ചെയ്​തത്​. ആദമിൽ അൽ ഖാക്കും അൽ റാക്കിക്കുമിടയിലാണ്​ ആദ്യത്തേത്​. രണ്ടാമത്തെ ഇൻറർചേഞ്ച്​ ആക​െട്ട ആദമിലെ അൽ സഹിയക്കും അൽ കൗഥറിനുമിടയിലാണ്​ രണ്ടാമത്തെ ഇൻറർചേഞ്ച്​. ആദം^തുംറൈത്ത്​ റോഡിൽ ഹൈമ വരെയാണ്​ ഇരട്ടപ്പാതയുടെ നിർമാണം നടക്കുന്നത്​. മൊത്തം 320 കിലോമീറ്ററാണ്​ ഇൗ റോഡി​​െൻറ ദൈർഘ്യം. നിലവിലുള്ള ഒറ്റവരിപ്പാതക്ക്​ സമാന്തരമായാണ്​ ഇൗ റോഡ്​ നിർമിക്കുന്നത്​. ഇൗ വർഷം ഖരീഫ്​ സീസൺ അവസാനിക്കുന്നതിന്​ മുമ്പ്​ ഇൗ റോഡിൽ 180 കിലോമീറ്റർ ദൂരം കൂടി ഗതാഗതത്തിനായി തുറക്കുമെന്ന്​ മന്ത്രാലയം അറിയിച്ചു.

ഹൈമയിൽനിന്ന്​ തുംറൈത്ത്​ വരെ 400 കിലോമീറ്ററാണ്​ ഉള്ളത്​. ഇതി​​െൻറ നിർമാണത്തിനുള്ള ടെൻഡർ നടപടികൾക്ക്​ അന്തിമരൂപം ആയത്​ ടെൻഡർ ബോർഡിന്​ സമർപ്പിച്ചിട്ടുണ്ട്​. ടെൻഡർ ബോർഡ്​ ആണ്​ പദ്ധതിയുടെ പൊതു ടെൻഡറിനുള്ള നടപടികളെടുക്കുക. ദാഖിലിയ, അൽ വുസ്​ത, ശർഖിയ, ദോഫാർ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡ്​ പദ്ധതിയാണിത്​. മസ്​കത്ത്​^സലാല റോഡിലെ വർധിച്ച വാഹനാപകടങ്ങൾക്ക്​ പരിഹാരമായാണ്​ പുതിയ ഇരട്ടപ്പാതയുടെ നിർമാണം. ആദം മുതൽ ഹൈമ വരെ ഭാഗത്ത്​ ഖരീഫ്​ സീസണിൽ നിരവധി അപകടങ്ങളാണ്​ നടന്നിട്ടുള്ളത്​. റോഡ്​ പൂർത്തിയാകുന്നതോടെ അപകടങ്ങൾക്ക്​ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story