മസ്കത്ത്: ബുറൈമിയിലുണ്ടായ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. പാകിസ്താൻ സ്വദേശി കളാണ് മരിച്ചതെന്നാണ് അറിയുന്നത്. അൽ ഫേക്കടുത്ത് വാദി അൽ ഖാഫിയിൽ ചൊവ്വാഴ്ച വൈക ുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. പജേറോയും നിസാൻ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
നിസാനിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മസ്കത്ത് കേന്ദ്രമായുള്ള കമ്പനിയുടെ അൽഫേയിലെ പ്രോജക്ട് ഒാഫിസിൽനിന്ന് അവധിക്ക് നാട്ടിൽ പോകുന്നവരെയുംകൊണ്ട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പജേറോ.
ഇതിലുണ്ടായിരുന്ന രാകേഷ് എന്നയാൾക്ക് അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ഇയാൾ ഇന്ത്യക്കാരൻ ആണെന്നാണ് കരുതുന്നത്. അഞ്ചുപേർക്ക് ഇരിക്കാവുന്ന നിസാൻ കാറിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. അമിതവേഗത്തിലും തെറ്റായദിശയിലും വന്ന നിസാൻ കാർ പജേറോയിൽ ഇടിക്കുകയായിരുന്നെന്ന് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നയാൾ പറഞ്ഞു.