മസ്കത്ത്: മേബലയിലെ മാൾ ഒാഫ് മസ്കത്തിലുള്ള ഒമാൻ അക്വേറിയത്തിൽ അനാഥർക്കും അർ ബുദ രോഗികൾക്കും പ്രവേശനം സൗജന്യമാക്കി. മാളിെൻറ ഉടമസ്ഥരായ അൽ ജർവാനി ഗ്രൂപ്പിെൻറ ചെയർമാൻ ശൈഖ് മഹ്മൂദ് അൽ ജർവാനി ഒാൺലൈനിലാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ സെൻററുകളിൽ താമസിക്കുന്ന അനാഥർക്കാണ് സൗജന്യ ആനുകൂല്യം ലഭിക്കുക.
ഫീസ് ഒഴിവാക്കിയ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുമെന്നും ചെയർമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ഒമാൻ അക്വേറിയത്തിൽ നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു.