വ്യോമയാന മേഖലയുടെ വളർച്ചക്ക് ആറു ശതകോടി ഡോളർ
text_fieldsമസ്കത്ത്: വ്യോമയാന മേഖലയുടെ വളർച്ചക്ക് ആറു ശതകോടി ഡോളർ ചെലവഴിക്കാൻ ഒരുങ് ങി ഒമാൻ. എണ്ണയിതര മേഖലയുടെ വളർച്ച മുൻനിർത്തിയാണ് വ്യോമയാന മേഖലയുടെ വികസനത് തിൽ ശ്രദ്ധയൂന്നുന്നത്. ഇതിന് ആവശ്യമായ തുക പ്രാദേശിക, അന്താരാഷ്ട്ര ബാങ്കുകളിൽനി ന്ന് വായ്പയായാണ് സ്വരൂപിക്കുകയെന്ന് ഒമാൻ ഏവിയേഷൻ ഗ്രൂപ് സി.ഇ.ഒ മുസ്തഫ അൽ ഹിന ായി അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒമാൻ എയർ, ഒമാൻ എയർ പോർട്സ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള ഹോൾഡിങ് കമ്പനിയാണ് ഒമാൻ ഏവിയേഷൻ ഗ്രൂപ്. വ്യോമയാന വികസനത്തിനുള്ള വായ്പതുകയുടെ ആദ്യ വിഹിതം അടുത്ത വർഷം ജൂണിലാണ് ലഭിക്കുക. തുടർന്നുള്ള 10 വർഷത്തിനുള്ളിൽ മുഴുവൻ വായ്പതുകയും ലഭിക്കും. വായ്പക്ക് പുറമെ ബോണ്ട്, സുക്കൂഖ് തുടങ്ങി വിവിധ തലങ്ങളിലുള്ള ധനസമാഹരണവും ആലോചനയിലുണ്ടെന്ന് മുസ്തഫ അൽ ഹിനായി പറഞ്ഞു.
രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ചുറ്റും നഗരങ്ങൾ നിർമിക്കാനാണ് പദ്ധതി. വ്യോമയാന, ചരക്കുഗതാഗത, വാണിജ്യ, ഹോട്ടൽ മേഖലയിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇൗ നഗരങ്ങൾ വികസിപ്പിച്ചെടുക്കുക. ഇത്തരം വികസനത്തിനായിരിക്കും കൂടുതൽ തുകയും ചെലവഴിക്കുക. സർക്കാർ സഹായമില്ലാെത പ്രവർത്തനക്ഷമത കൈവരിക്കുന്നതിനുള്ള ദീർഘ നാളത്തെ സാമ്പത്തിക പദ്ധതിയുടെ ഭാഗമാണിതെന്ന് സി.ഇ.ഒ പറഞ്ഞു. പ്രവർത്തനക്ഷമമായ ആസ്തികളുടെ പുനർ വിന്യാസത്തിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. 2018ലെ 18 ദശലക്ഷം യാത്രക്കാർ എന്നത് 2030ഒാടെ 40 ദശലക്ഷമായി ഉയർത്തുകയാണ് ഒമാൻ എയർപോർട്സ് ലക്ഷ്യമിടുന്നതെന്നും അൽ ഹിനായ് പറഞ്ഞു.
ബോയിങ് 737 മാക്സ് വിമാനങ്ങൾ സർവിസ് അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോയിങ് കമ്പനിയുടെ പ്രതികരണത്തിനായി കാക്കുകയാണെന്ന് അൽ ഹിനായ് പറഞ്ഞു. വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ അഞ്ച് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ഒമാൻ എയർ നിലത്തിറക്കിയത്. ഇൗവർഷം പകുതിയോടെ ലഭിക്കേണ്ട മൂന്ന് മാക്സ് വിമാനങ്ങളുടെ ഡെലിവറി നീട്ടിവെക്കുകയും ചെയ്തു. സർവിസ് നിർത്തിവെച്ചത് കമ്പനിയുടെ വരുമാനത്തെ ചെറിയ രീതിയിലാണ് ബാധിച്ചിട്ടുള്ളതെന്ന് സി.ഇ.ഒ പറഞ്ഞു. ഏപ്രിൽ അവസാനം വരെ 630 സർവിസുകളാണ് നിർത്തിവെച്ചിട്ടുള്ളത്. വിമാനങ്ങളുടെ കുറവ് നികത്താൻ നാല് എമ്പ്രയർ ഇ175 ജെറ്റുകൾ വിന്യസിക്കുകയും ചില റൂട്ടുകളിൽ സർവിസ് വ്യാപിപ്പിക്കുകയും ചെയ്തു. 737 മാക്സ് വിമാനങ്ങളുടെ ഒാർഡർ ബോയിങ് 787-9 ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
ചരക്കുഗതാഗതത്തിന് പുറമെ ടൂറിസം മേഖലയെയും ബലപ്പെടുത്താൻ വ്യോമയാന മേഖലയെ വിനിയോഗിക്കും. ഇന്ത്യയും ചൈനയും റഷ്യയുമടക്കം 25ഒാളം രാഷ്ട്രങ്ങളിൽനിന്ന് സഞ്ചാരികളെ കൂടുതലായി ആകർഷിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഒമാൻ ഏവിയേഷൻ ഗ്രൂപ്പിെൻറ പുതിയ ബ്രാൻഡ് െഎഡൻറിറ്റി അനാവരണം ചെയ്തിരുന്നു. ടൂറിസം, നിക്ഷേപ മേഖലകളിൽ ഒമാനെ ഒന്നാംകിട ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ബ്രാൻഡ് െഎഡൻറിറ്റി പുറത്തിറക്കിയത്. ഗതാഗത വാർത്തവിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി, ധനകാര്യ മന്ത്രി ദാർവിശ് ബിൻ ഇസ്മായിൽ അൽ ബലൂശി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
