Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ പു​സ്​​ത​കോ​ത്സ​വം 24 മു​ത​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ പു​സ്​​ത​കോ​ത്സ​വം 24 മു​ത​ൽ
cancel
camera_alt???. ????????? ?????????? ???????? ????????????????? ??????????????????

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ പു​സ്​​ത​കോ​ത്സ​വം ഇൗ​മാ​സം 24 മു​ത​ൽ 27വ​രെ ന​ട​ക്കും. ഇ​ന്ത്യ​ ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ അ​ൽ​ബാ​ജ്​ ബു​ക്​​​സു​മാ​യി ചേ​ർ​ന്നാ​ണ്​ വാ​യ​ന​യു​ടെ വി​രു​ന് നൊ​രു​ക്കു​ന്ന​ത്. ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഹാ​ളി​ൽ ന​ട​ക്കു​ന്ന ‘ബു​ക്ക്​ ഫെ​സ്​​റ്റ് ​ 2019’ൽ ​ഇ​രു​നൂ​റി​ല​ധി​കം പ്ര​സാ​ധ​ക​രു​ടെ ഒ​രു ല​ക്ഷ​ത്തോ​ളം ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ ൾ പ്ര​ദ​ർ​ശ​ന​ത്തി​ന്​ ഉ​ണ്ടാ​കും. ഫി​ക്ഷ​ൻ, നോ​ൺ ഫി​ക്ഷ​ൻ, അ​ക്കാ​ദ​മി​ക്​ ബു​ക്​​​സ്, സ്​​റ്റ​ഡി ഗൈ​ഡ്​​സ ്, കു​ക്ക​റി പു​സ്​​ത​ക​ങ്ങ​ൾ, ക്രാ​ഫ്​​റ്റ്​-​ക​ള​റി​ങ്​ പു​സ്​​ത​ക​ങ്ങ​ൾ, ചാ​ർ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്​ പു​സ്​​ത​ക​ങ്ങ​ൾ​ക്ക്​ പു​റ​മെ ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, ഗു​ജ​റാ​ത്തി തു​ട​ങ്ങി 12 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ളും ഉ​ണ്ടാ​കും. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഡി.​സി ബു​ക്​​സ്​ അ​ട​ക്കം പ്ര​സാ​ധ​ക​രു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​കും. ഇ​ത്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബി​ൽ പു​സ്​​ത​കോ​ത്സ​വം ന​ട​ക്കു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ പു​സ്​​ത​കോ​ത്സ​വ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സോ​ഷ്യ​ൽ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഡോ. ​സ​തീ​ഷ്​ ന​മ്പ്യാ​ർ പ​റ​ഞ്ഞു.

രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ്​ പ്ര​വേ​ശ​ന സ​മ​യം. 24ന്​ ​രാ​ത്രി എ​ട്ടി​നാ​ണ്​ ഉ​ദ്​​ഘാ​ട​നം. സു​ൽ​ത്താ​​െൻറ ഉ​പ​ദേ​ശ​ക​നാ​യ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ സു​ബൈ​റും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റും ചേ​ർ​ന്നാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വാ​യ​നാ​​ശീ​ല​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യി പു​സ്​​ത​കോ​ത്സ​വം മാ​റി​യ​ത്​ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും ഡോ. ​സ​തീ​ഷ്​ ന​മ്പ്യാ​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​വ​ർ​ഷം സം​ഘ​ടി​പ്പി​ച്ച പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ അ​ൽ​ബാ​ജ്​ ബു​ക്​​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പി.​എം. ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.

പു​സ്​​ത​കോ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യി പ്ര​മു​ഖ പ​രി​ശീ​ല​ക​നും മോ​ട്ടി​വേ​ഷ​ന​ൽ സ്​​പീ​ക്ക​റു​മാ​യ അ​ലി അ​ൽ ഫ​റാ​യി​യു​ടെ ക്ലാ​സ്​ അ​ട​ക്കം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. 26ന്​ ​വൈ​കീ​ട്ട്​ ആ​റി​നാ​ണ്​ ക്ലാ​സ്. കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ്​ മ​ത്സ​രം, ക​വി​ത പാ​രാ​യ​ണം, പ്ര​സം​ഗ മ​ത്സ​രം, പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ഇൗ​മാ​സം 22ന്​ ​മു​മ്പ്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ റി​സ​പ്​​ഷ​നി​ൽ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. മ​ഹാ​ത്മാ​ഗ​ന്ധി​യു​ടെ അ​ഞ്ചു മീ​റ്റ​ർ ഉ​യ​ര​മു​ള്ള പെ​യി​ൻ​റി​ങ്ങും പ​രി​പാ​ടി​യി​ൽ അ​നാ​വ​ര​ണം ചെ​യ്യും. ഉ​ണ്ണി ആ​ർ​ട്​​സ്​ ആ​ണ്​ പെ​യ്​​ൻ​റി​ങ്​ ത​യാ​റാ​ക്കു​ന്ന​ത്. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story