മസ്കത്ത്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ േപ്രാവിൻസിെൻറ ആഭിമുഖ്യത്തിൽ ‘ഒമാന്‍ മ ലയാളി മിടുക്കന്-മിടുക്കി’ മത്സരം സംഘടിപ്പിക്കുന്നു.
മലയാളി കുട്ടികളിലെ ഭാഷാപ രിജ്ഞാനവും നാട്ടറിവുകളും വ്യക്തിത്വമികവും അവതരണശേഷിയും സാമൂഹിക ചിന്തയും സമഗ്ര മായി വിലയിരുത്തുന്നതാകും മത്സരം. ഒമാനില്‍ ആറാംക്ലാസ് മുതല്‍ 12ാംതരം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലാണ് മത്സരം. ജൂണ്‍ 15വരെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 99363214, 99337526, 99898628ൽ ബന്ധപ്പെടണം.
രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ ‘എെൻറ കേരളം’ വിഷയത്തില്‍ രണ്ടുപേജില്‍ കുറയാത്ത ഒരു വിവരണം തയാറാക്കി ഒരു ഫോട്ടോ ഉള്‍പ്പെടെ ജൂണ്‍ 30നുമുമ്പ് nanmabinuksam@gmail.comല്‍ അയക്കണം. വിലാസം, ഫോണ്‍ നമ്പര്‍, സ്കൂള്‍, ക്ലാസ് എന്നിവ ചേര്‍ത്തിരിക്കണം. മുഴുവന്‍ മത്സരാർഥികള്‍ക്കും പുസ്തകങ്ങളും പ്രശംസപത്രവും സമ്മാനമായി നല്‍കും. മെഗാ ഫൈനലില്‍ എത്തുന്ന എട്ടുപേര്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കും.
ഒന്നാംസ്ഥാനത്തെത്തുന്ന ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ‘മിടുക്കന് മിടുക്കി’ പുരസ്കാരം സമ്മാനിക്കും. മെഗാമത്സരത്തിെൻറ ഡയറക്ടര്‍ രാജ്യാന്തര പരിശീലകന് ബിനു കെ. സാമും കോഓഡിനേറ്റര്‍ മുഹമ്മദ് അന്വര്ഫുല്ലയുമായിരിക്കും. മത്സരത്തിെൻറ പോസ്റ്റർ പ്രകാശന ചടങ്ങിൽ ചെയര്മാന് ടി.കെ. വിജയന്, പ്രസിഡൻറ് എം.കെ. രവീന്ദ്രന്, സെക്രട്ടറി ഫ്രാന്‍സിസ് തലച്ചിറ, ട്രഷറര്‍ സാബു കുര്യന്, ബിനു കെ.സാം എന്നിവര്‍ സംബന്ധിച്ചു.