Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ മൊ​ബൈ​ൽ റീ...

പു​തി​യ മൊ​ബൈ​ൽ റീ ​സെ​ല്ല​ർ ബ്രാ​ൻ​ഡ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
പു​തി​യ മൊ​ബൈ​ൽ റീ ​സെ​ല്ല​ർ ബ്രാ​ൻ​ഡ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ പു​തി​യ മൊ​ബൈ​ൽ റീ ​സെ​ല്ല​ർ ബ്രാ​ൻ​ഡാ​യി റെ​ഡ്​​ബു​ൾ മൊ​ബൈ​ൽ പ്ര​വ​ർ​ത്ത​ന​മ ാ​രം​ഭി​ച്ചു. ഒ​മാ​നി​ലെ ആ​ദ്യ മൊ​ബൈ​ൽ വി​ർ​ച്വ​ൽ നെ​റ്റ്​​വ​ർ​ക്ക്​ ഒാ​പ​റേ​റ്റ​ർ​മാ​രി​ൽ (എം.​വി.​എ​ൻ.​ഒ) ഒ​രാ​ളാ​യ മ​ജാ​ൻ ടെ​ലി​ക​മ്യു​ണി​ക്കേ​ഷ​ൻ​സി​​െൻറ ലൈ​സ​ൻ​സി​ന്​ കീ​ഴി​ലാ​ണ്​ റെ​ഡ്​​ബു​ൾ പ്ര​വ​ർ​ത്ത​ന​മ ാ​രം​ഭി​ച്ച​ത്.
മ​ജാ​ൻ ത​ങ്ങ​ളു​ടെ ക്ലാ​സ്​ ടു ​ടെ​ലി​കോം ലൈ​സ​ൻ​സി​ന്​ കീ​ഴി​ൽ പു​തി​യ മൊ​ബൈ​ൽ റീ ​സെ​ല്ല​ർ ബ്രാ​ൻ​ഡ്​ കൂ​ടി ചേ​ർ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു.

മ​റ്റൊ​രു മൊ​ബൈ​ൽ റീ ​സെ​ല്ല​ർ ബ്രാ​ൻ​ഡാ​യ ‘റെ​ന്ന’​യും മ​ജാ​ന്​ കീ​ഴി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും സിം ​കാ​ർ​ഡി​ൽ അ​ധി​ഷ്​​ഠി​ത​മാ​യ ​റെ​ഡ്​​ബു​ള്ളി​​െൻറ വോ​യി​സ്, ഡാ​റ്റ സേ​വ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​സ്​​ക​ത്തി​ലെ​യും സ​ലാ​ല​യി​ലെ​യും മ​റ്റു​ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും മാ​ളു​ക​ളി​ലും മ​റ്റു​ വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും റീ​െ​ട്ട​യി​ൽ ഔ​ട്ട്​​ലെ​റ്റു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം ഒാ​ൺ​ലൈ​നാ​യും റീ​ചാ​ർ​ജി​ങ്​ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഡാ​റ്റാ പാ​ക്കേ​ജു​ക​ൾ ഒാ​പ​ൺ ഡാ​റ്റ, സോ​ഷ്യ​ൽ ഡാ​റ്റ എ​ന്നി​ങ്ങ​നെ ര​ണ്ടു​ വി​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ്​ ല​ഭി​ക്കു​ക. ഫേ​സ്​​ബു​ക്ക്, ഇ​ൻ​സ്​​റ്റാ​ഗ്രാം, ട്വി​റ്റ​ർ, സ്​​നാ​പ്​​ചാ​റ്റ്, വാ​ട്ട്​​സ്​​ആ​പ്​​ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ സോ​ഷ്യ​ൽ ഡാ​റ്റ​യാ​ണ്​ വി​നി​യോ​ഗി​ക്കു​ക. ഇ​ത്​ തീ​ർ​ന്നു​ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ ഒാ​പ​ൺ ഡാ​റ്റ ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും റെ​ഡ്​​ബു​ള്ളി​​െൻറ വെ​ബ്​​സൈ​റ്റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story