പുതിയ വാണിജ്യ കമ്പനി നിയമം നിലവിൽവന്നു
text_fieldsമസ്കത്ത്: ഒമാനിൽ പുതിയ വാണിജ്യ കമ്പനി നിയമം നിലവിൽ വന്നു. റോയൽ ഡിക്രി 18/2019 പ്രകാരമ ുള്ള നിയമം ഏപ്രിൽ 17 മുതലാണ് പ്രാബല്യത്തിൽ വന്നത്. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം ആക ർഷിക്കുന്നതും കമ്പനികളുടെ ഭരണനിർവഹണമടക്കം മെച്ചപ്പെടുത്തുന്നതും രജിസ്ട്ര േഷൻ നടപടികൾ വേഗത്തിലാക്കുന്നതുമാകും പുതിയ നിയമമെന്ന് വ്യവസായ വാണിജ്യ മന്ത്രാ ലയത്തിലെ ലീഗൽ ഡിപ്പാർട്മെൻറ് വിഭാഗം ആക്ടിങ് ഡയറക്ടർ മുഹമ്മദ് ബിൻ റാഷിദ് അൽ ബാദി പറഞ്ഞു. ഒാഹരി വിപണിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ പുതിയ വ്യവസ്ഥകൾ നിർദേശിക്കുന്ന പുതിയ നിയമം രാജ്യത്ത് കരുത്തുള്ള സാമ്പത്തിക വിപണി വളർത്തിയെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1974ൽ നിലവിൽവന്ന പഴയ വാണിജ്യ കമ്പനി നിയമം ഇതോടെ ഇല്ലാതായതായി മുഹമ്മദ് ബിൻ റാഷിദ് അൽ ബാദി പറഞ്ഞു. പുതിയ നിയമപ്രകാരം കമ്പനികളുടെ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട തത്ത്വങ്ങളിൽ ഇടപെടാൻ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിക്ക് അധികാരമുണ്ടാകും. വാണിജ്യ കമ്പനികളുടെ രജിസ്ട്രേഷന് സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അവയുടെ ഭേദഗതികളുടെയും അറബിക് പതിപ്പുകൾ കൂടി നൽകണം. ധനകാര്യ വിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങൾവരെ അടിസ്ഥാനമാക്കിയാണ് നിയമത്തിന് രൂപം നൽകിയിട്ടുള്ളതെന്നും സുഖൂക്കും ഇസ്ലാമിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്സും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റാഷിദ് അൽ ബാദി പറഞ്ഞു. ഹോൾഡിങ് കമ്പനികൾ ജോയൻറ് സ്റ്റോക്ക് മാതൃകയിലായിരിക്കണമെന്നും പുതിയ നിയമം നിർദേശിക്കുന്നുണ്ട്.
നേരത്തേ ഇത്തരം കമ്പനികൾക്ക് നിശ്ചിത ബാധ്യത (ലിമിറ്റഡ് ലയബിലിറ്റി) ഉള്ള കമ്പനികളായിരിക്കാനും നിയമം അനുവദിച്ചിരുന്നു. പൊതു കൂട്ടുടമ സ്ഥാപനങ്ങൾ (പബ്ലിക് ജോയൻറ് സ്റ്റോക്ക് കമ്പനികൾ) ആരംഭിക്കുന്നതിനുള്ള നടപടികൾ ഏകീകരിക്കുകയും ഇതിനായുള്ള മാനദണ്ഡങ്ങളിൽ കുറവുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും അൽ ബാദി പറഞ്ഞു. സ്വകാര്യ-കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ഒാഹരി വിപണിയിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിയിട്ടുണ്ടെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രസിഡൻറ് അബ്ദുല്ല അൽ സാൽമി പറഞ്ഞു.
ഇത്തരം കമ്പനികൾ കൂടുതലായി വരും നാളുകളിൽ ഒാഹരി വിപണിയിലേക്ക് കടന്നെത്തുകയും വളർച്ചനിരക്ക് കൈവരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത്തരം കമ്പനികളുടെ സ്ഥാപകർക്കും നടത്തിപ്പുകാർക്കും പുതുതായി രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്ക് നിശ്ചയിച്ചിട്ടുള്ളതിൽ അധികം ഒാഹരി കൈവശം വെക്കുകയും ചെയ്യാം. കുടുംബ ബിസിനസുകൾ രാജ്യത്തിെൻറ സമ്പദ്ഘടനക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നത് മുൻ നിർത്തിയാണ് ഇതെന്നും പ്രസിഡൻറ് പറഞ്ഞു. വിഷൻ 2040ന് അനുസരിച്ചാണ് പുതിയ നിയമം രൂപകൽപന ചെയ്തിരിക്കുന്നതെന്നും അബ്ദുല്ല അൽ സാൽമി പറഞ്ഞു. സാമ്പത്തിക വികസനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലക്കുള്ള പങ്കാളിത്തം മുൻ നിർത്തിയാണ് നിയമത്തിെൻറ രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
