മസ്കത്ത്: വ്യാജ സർവകലാശാലകൾക്കെതിരെ മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസ മന ്ത്രാലയം. അമേരിക്കയിൽനിന്നുള്ള ഒമ്പതു സർവകലാശാലകളെക്കൂടി വ്യാജന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഒൗദ്യോഗികമായ സ്ഥലവും വിലാസവും ഇല്ലാത്തവയാണ് ഇൗ സർവകലാശാലകൾ. അമേരിക്കയിലെ അക്രഡിറ്റിങ് അധികൃതർ ഇവക്ക് അംഗീകാരം നൽകിയിട്ടുമില്ല.
കിങ്സ് ബ്രിഡ്ജ്, കൊറോലിൻസ്, കൊളംബസ് സർവകലാശാലകൾ, യൂനിവേഴ്സിറ്റി ഒാഫ് അത്ലാൻറ്, ബേ ടൗൺ യൂനിവേഴ്സിറ്റി, സൗത്ത് ക്രീക്ക് യൂനിവേഴ്സിറ്റി, അമേരിക്കൻ യൂനിവേഴ്സിറ്റി ഒാഫ് ലണ്ടൻ, അമേരിക്കൻ യൂനിവേഴ്സിറ്റി ഒാഫ് ഹവായി, അത്ലാൻറിക് ഇൻറർനാഷനൽ സർവകലാശാല എന്നിവയെയാണ് പുതുതായി വ്യാജന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.