ലോക സമാധാനത്തിനുള്ള പ്രാർഥനയുമായി സൈക്കിളിൽ ഹജ്ജിന്
text_fieldsമസ്കത്ത്: ഇൗ വർഷത്തെ പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ ൈസക്കിളിൽ പുറപ്പെട്ട ബംഗളൂരു സ്വദേശികൾ ഒമാനിലെത്തി. കഴിഞ്ഞ 12ന് മസ്കത്തിലെത്തിയ മുഹമ്മദ് സലീമും രിസ്വാൻ അഹ മ്മദ് ഖാനും 22ാം തീയതിവരെ ഒമാനിലുണ്ടാകും. തുടർന്ന് തെഹ്റാനിലേക്ക് വിമാനത്തിൽ പേ ാകും. അവിടെനിന്ന് ബന്ദർ അബ്ബാസ് വരെ സൈക്കിളിലും തുടർന്ന് ഫെറിയിൽ ഷാർജയിലുമെത്ത ും. ഷാർജയിൽനിന്ന് സൈക്കിളിൽ ദുബൈ-അബൂദബി വഴി റിയാദിലും തുടർന്ന് മദീനയിലും മക് കയിലുമെത്താനാണ് പദ്ധതിയെന്നും ഇരുവരും ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ലോക സമാധാനത്തിനുള്ള സന്ദേശവുമായാണ് ഇൗ സുഹൃത്തുക്കളുടെ സൈക്കിൾ യാത്ര. ഇന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ യുദ്ധവും സംഘർഷങ്ങളും അശാന്തിയുമെല്ലാം പടർന്നുപിടിച്ചിരിക്കുന്നു. ലോകത്ത് സമാധാനം പുലർന്നുകാണാൻ ദൈവത്തോടുള്ള പ്രാർഥനയുമായാണ് തങ്ങളുടെ യാത്രയെന്ന് ഇരുവരും പറഞ്ഞു. മുൻ കർണാടക സ്റ്റേറ്റ് സൈക്ലിങ് ചാമ്പ്യൻ കൂടിയായ മുഹമ്മദ് സലീമിെൻറ വർഷങ്ങളായുള്ള ആഗ്രഹമാണ് സൈക്കിളിലെ ഹജ്ജ്. ഇത് സുഹൃത്തായ രിസ്വാൻ അഹമ്മദ് ഖാനുമായി പങ്കുവെച്ചതാണ് ഒരുമിച്ചുള്ള യാത്രക്ക് നിമിത്തമായത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് ബംഗളൂരുവിൽ നിന്ന് സൈക്കിൾ യാത്രയുടെ തുടക്കം. 1300 കിലോമീറ്റർ പിന്നിട്ട് മുംബൈയിലെത്തി.
വിസാ സംബന്ധമായ ജോലികൾക്കും മറ്റും രണ്ടാഴ്ച അവിടെ താമസിച്ചു. പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴി ൈസക്കിളിൽ പോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പാകിസ്താൻ യാത്രക്ക് അനുമതി ലഭിച്ചില്ല. ഇതേ തുടർന്നാണ് യാത്ര ഒമാൻ, ഇറാൻ വഴി ആക്കാൻ തീരുമാനിച്ചത്. ആദ്യ തീരുമാന പ്രകാരം 9000 കിലോമീറ്റർ ആയിരുന്നു മൊത്തം ദൂരം. ഇപ്പോൾ അത് ആറായിരമായി കുറഞ്ഞു. ഇറാൻ വിസ ലഭിച്ചില്ലെങ്കിൽ ഒമാൻ-യു.എ.ഇ വഴി പോകാനായിരുന്നു പദ്ധതി. എന്നാൽ, രണ്ട് വിസയും ഒരുമിച്ച് ലഭിച്ചതോടെ ഏറെ കേട്ടിട്ടുള്ള ഒമാൻ എന്ന മനോഹര രാജ്യം സന്ദർശിക്കാനും തെഹ്റാൻ വഴിയുള്ള ദൂരക്കൂടുതൽ ഉള്ള റൂട്ട് തെരഞ്ഞെടുക്കാനും തീരുമാനിക്കുകയായിരുന്നു.
22ാം തീയതി വരെ സുഹാറും ഖസബുമടക്കം ഒമാെൻറ വിവിധ ഭാഗങ്ങൾ സന്ദർശിക്കും. മുംബൈ വഴിയുള്ള യാത്രയിൽ പള്ളികളിലായിരുന്നു കൂടുതലും രാത്രി വിശ്രമങ്ങൾ. ഗൾഫിലെ സൈക്കിൾ യാത്രയിൽ ഉപയോഗിക്കാൻ ടെൻറുകളും സ്ലീപ്പിങ് ബാഗുകളും ഇവർ കരുതിയിട്ടുണ്ട്. അമേരിക്കയിലെ സിയാറ്റിലിൽ പൊലീസ് ഡിപ്പാർട്ട്മെൻറിൽ നിന്ന് വിരമിച്ച സലീം ജീവിതത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുന്ന മനുഷ്യനാണ്. 40ാം വയസ്സിലാണ് വിരമിച്ചത്. ജീവിതം കാലം മുഴുവൻ ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും നിങ്ങൾക്കും കുടുംബത്തിനും ഭാവിയിൽ ജീവിക്കാനുള്ളത് സമ്പാദിച്ചു എന്ന് തോന്നിയാൽ ജോലിയിൽനിന്ന് വിരമിക്കണമെന്നും ഇദ്ദേഹം പറയുന്നു.
അത്യാഗ്രഹം പാടില്ല, മറ്റുള്ളവർക്ക് സമ്പാദിക്കാൻ അവസരം നൽകണം. ബാക്കി ജീവിതം അശരണർക്കും ആലംബഹീനർക്കും തുണയാകാൻ മാറ്റിവെക്കുകയാണ് വേണ്ടതെന്നും തെൻറ ജീവിതം ഇപ്പോൾ സാമൂഹിക പ്രവർത്തനത്തിനായി നീക്കി വെച്ചിരിക്കുകയാണെന്നും സലീം പറയുന്നു. ഫർണിച്ചർ വ്യാപാരിയാണ് രിസ്വാൻ അഹമ്മദ് ഖാൻ. രിസ്വാെൻറ യാത്രക്കായി കർണാടക ഹജ്ജ് മന്ത്രി സമീർ അഹമ്മദ് ഖാൻ അഞ്ചു ലക്ഷം രൂപ നൽകിയിട്ടുണ്ട്. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഹജ്ജ് നിർവഹിക്കാൻ തങ്ങൾക്കായി പ്രാർഥിക്കണമെന്നും പ്രാർഥനകളിൽ തങ്ങളെ ഉൾപ്പെടുത്തണമെന്നും ഇവർ അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
