മസ്കത്ത്: ഗാല മർത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിലെ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് ഏഴുമുതൽ ഓശാനശുശ്രൂഷ, കുർബാന, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് എട്ടുമണി മുതൽ സന്ധ്യാ പ്രാർഥനയും ഉണ്ടാകും. ബുധനാഴ്ച വൈകീട്ട് ഏഴു മുതൽ പെസഹ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടക്കും.
വ്യാഴാഴ്ച വൈകീട്ട് ഏഴുമുതൽ സന്ധ്യാപ്രാർഥന ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ തുടങ്ങും. ശനിയാഴ്ച , വൈകീട്ട് ഏഴു മുതൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയും ഉണ്ടാകും. ഉയിർപ്പ് പെരുന്നാൾ വരെ ശുശ്രൂഷകൾക്ക് പൗലോസ് മോർ ഐറേനിേയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുമെന്ന് ഫാ. അഭിലാഷ് എബ്രഹാം വലിയവീട്ടിൽ, സെക്രട്ടറി ജോർജ് വർഗീസ്, ട്രസ്റ്റി ഡീക്കൻ കെ.എം. സണ്ണി എന്നിവർ അറിയിച്ചു.