മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി മസ്കത്തിൽ നിര്യാതനായി. തിര ുവാങ്കുളം സ്വദേശി വിപിൻ കുമാർ നായർ (46) ആണ് മരിച്ച. വതയ്യയിലെ സൗദ് ബഹ്വാൻ ഗ്രൂപ്പി െൻറ ടൊയോട്ട സർവിസ് മെയിൻറനൻസ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒാഫിസിൽ പോകാൻ വീട്ടിൽനിന്ന് ഇറങ്ങുേമ്പാൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ അൽ നഹ്ദ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കുടുംബസമേതം ദാർസൈത്തിലായിരുന്നു താമസം. 22 വർഷമായി ഒമാനിലുണ്ട്. ഗീഥിയാണ് ഭാര്യ. മകൾ ചിത്തിര ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം ഇന്ന് രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് കരുതുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.