വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ മീറ്റ് മേയ് രണ്ടിന്
text_fieldsമസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ മീറ്റ് മേയ് രണ്ടിന് നടക്കും. മലയാളികൾക ്കിടയിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനവും പരസ്പര സഹകരണവും സഹായവും പ്രോത്സാ ഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയുടെ ഒമാൻ ചാപ്റ്റർ ഒൗദ്യോഗികമായി അന്നേ ദി വസമാണ് പ്രവർത്തനമാരംഭിക്കുകയെന്നും എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസിഡൻറ് ഡോ.ജെ. രത്നകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂട്ടായ്മയുടെ ആഗോളതലത്തിലുള്ള ഭാരവാഹികളും പെങ്കടുക്കും. ആഗോള കൂട്ടായ്മയായ വേൾഡ് ഫെഡറേഷന് 102 രാജ്യങ്ങളിൽ യൂനിറ്റുകളും 123 രാഷ്ട്രങ്ങളിൽ പ്രതിനിധികളുമുണ്ട്.
ജാതി-മത-വർഗ-വർണ ഭേദമില്ലാതെയുള്ള മാനുഷിക പ്രവർത്തനങ്ങൾ നടത്തുകയെന്നതാണ് വേൾഡ് മലയാളി ചാപ്റ്റർ പിന്തുടരുന്ന നയം. ഇതുതന്നെയാകും ഒമാൻ ചാപ്റ്ററും പിന്തുടരുക. വിദേശ മലയാളികളുടെ പുനരധിവാസം അടക്കം വിവിധ വിഷയങ്ങളിലെ ഇടപെടലുകൾക്കൊപ്പം ആത്മഹത്യയടക്കം സാമൂഹിക വിപത്തുകൾക്കെതിരായ ബോധവത്കരണവും നടത്തുമെന്ന് ഡോ. രത്നകുമാർ പറഞ്ഞു. കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കോഒാഡിനേറ്റർമാരായി സരസ്വതി മനോജ്, ജേക്കബ്, മുജീബ് റഹ്മാൻ, സപ്ന അനു.ബി.ജോർജ് എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. അമീർ നടുവണ്ണൂർ, താജുദ്ദീൻ കല്ല്യാശേരി എന്നിവർ സ്പോർട്സ് കോഒാഡിനേറ്റർമാരും തയ്യിൽ ഹബീബ് അഡ്വൈസറി കൗൺസിൽ അംഗവുമാണ്.
അമീർ കാവന്നൂർ, ബിജു മാത്യു, എം.പി നിഷാദ്, രേഖ പ്രേം എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളാണ്. ജനറൽ സെക്രട്ടറി മുഹമ്മദ് വാണിമേൽ, വൈസ് പ്രസിഡൻറുമാരായ ജോസഫ് വലിയ വീട്ടിൽ,എസ്.എൻ ഗോപകുമാർ, ജോ.സെക്രട്ടറിമാരായ ഉല്ലാസ്, മധുമതി നന്ദ കിഷോർ, വനിതാ വിഭാഗം കോഒാഡിനേറ്റർമാരായ രമ്യ ഡെൻസിൽ, സിന്ധു സുരേഷ്, സുധ ഗോപകുമാർ, അഡ്വൈസറി കൗൺസിൽ അംഗം ഉദയൻ മൂടാടി, മീഡിയ കോഒാഡിനേറ്റർമാരായ സതീഷ് നൂറനാട്, സുധ രാധിക തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
