ഈ വർഷത്തെ ക്രൂയിസ് സീസൺ അവസാനിക്കുന്നു
text_fieldsമസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ ക്രൂയിസ് കപ്പലുകളുടെ സീസൺ ഇൗ മാസം അവസാനിക്ക ും. 16 കപ്പലുകൾ കൂടിയാണ് ഇൗ മാസം ഇനി മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് അടുക്കാന ുള്ളത്. മേയിലും ജൂൺ ആദ്യത്തിലുമായി നാല് കപ്പലുകൾ കൂടി വരുന്നുണ്ട്. വേനൽക്കാലത്തെ ഇടവേളക്ക് ശേഷം പിന്നീട് ഒക്ടോബറിലാണ് അടുത്ത ക്രൂയിസ് സീസണ് തുടക്കമാവുക. മസ്കത്തിന് പുറമെ സലാല, ഖസബ് എന്നിവയാണ് ക്രൂയിസ് കപ്പലുകൾ അടുക്കുന്ന ഒമാനിലെ മറ്റു തുറമുഖങ്ങൾ. ഇവിടെ രണ്ടിടങ്ങളിലും വർഷത്തിലെ മുഴുവൻ മാസങ്ങളിലും കപ്പലുകൾ എത്താറുണ്ട്. കപ്പലുകളിൽ എത്തുന്ന സഞ്ചാരികൾ മത്രയിലും മസ്കത്തിെൻറ ഭാഗങ്ങളിലുമാണ് പൊതുവെ ചുറ്റിക്കറങ്ങാറുള്ളത്.
മത്ര പോർബംബ ഭാഗത്തെ കച്ചവടക്കാരുടെ പ്രധാന വരുമാന കാലവുമാണ് ആറു മാസത്തോളം നീളുന്ന ക്രൂയിസ് സീസൺ. കപ്പലുകളുടെ വരവ് നിലക്കുന്നതോടെ ഇൗ ഭാഗത്തെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെ അവധിക്ക് നാട്ടിലേക്ക് അയക്കും. കടകളുടെ അറ്റകുറ്റപ്പണിയും ഇൗ ഒാഫ് സീസൺ കാലയളവിലാണ് നടക്കുക. ഇൗ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിലായി 72 കപ്പലുകൾ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് അടുത്തതായി ടൂറിസം മന്ത്രാലയം അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1.65 ലക്ഷം സഞ്ചാരികളാണ് ഇൗ കപ്പലുകളിലായി എത്തിയത്. ഒമാനെ ക്രൂയിസ് കപ്പലുകളുടെ ഹബ്ബായി മാറ്റിയെടുക്കുന്നതിനായി വിനോദ സഞ്ചാര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നിരവധി പദ്ധതികളാണ് നടന്നുവരുന്നത്. വിവിധ സർക്കാർ ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയാണ് ഇൗ രംഗത്തെ വിനോദസഞ്ചാര മന്ത്രാലയത്തിെൻറ പ്രവർത്തനം. ഭാവിയിൽ സുഹാർ, സൂർ, ദുകം, സുവൈഖ് തുറമുഖങ്ങളും ക്രൂയിസ് കപ്പലുകൾക്ക് അടുക്കാൻ പാകത്തിന് വികസിപ്പിക്കാൻ പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
