മസ്കറ്റ് ആർട്സ് കലാശ്രീ പുരസ്കാരം സമ്മാനിച്ചു
text_fieldsമസ്കത്ത്: മസ്കറ്റ് ആർട്സ് പ്രവാസി കലാകാരന്മാർക്ക് നൽകിവരുന്ന കലാശ്രീ പുരസ്കാരം ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ ചിത്രകല അധ്യാപകനായിരുന്ന ഗോപിനാഥൻ മാസ്റ്റർക്ക് സമ്മാനിച്ചു. അന്താരാഷ്ട്ര നാടകദിനത്തിെൻറ ഭാഗമായി ഒമാൻ കൾച്ചറൽ സെൻററിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സെൻറർ ഡയറക്ടർ ഡോക്ടർ ആയിഷയാണ് പുരസ്കാരം നൽകിയത്. ഒമാൻ കൾചറൽ സെൻറർ വൈസ് ചെയർമാൻ ഡോക്ടർ സൈദ്, സംവിധായകൻ ഡോക്ടർ ഖാലിദ് അൽ സദ്ജാലി, നടൻ ഖാലിദ് മുഹമ്മദ് അൽ ബലൂഷി, മസ്കത്ത് ആർട്സ് സാരഥി റിജു റാം തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ വർഷവും പ്രവാസി കലാകാരന്മാരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ സമ്മാനം നൽകിവരുന്നത്. ഗോപിനാഥൻ മാസ്റ്റർക്ക് ഒപ്പം എം.ആർ. ഗോപകുമാർ, പറവൂർ വാസന്തി, ഖത്തറിൽനിന്നുള്ള കെ.കെ. സുധാകരൻ, ദുബൈയിൽനിന്നുള്ള വക്കം ജയ് ലാൽ എന്നിവരെയും വിവിധ അവാർഡുകൾക്ക് തെരഞ്ഞെടുത്തിരുന്നു. 26 വർഷമായി ഒമാനിൽ ചിത്രകല അധ്യാപകനായി ജോലി ചെയ്യുന്ന ഗോപിനാഥൻ മാസ്റ്റർ 31ന് ദാർസൈത്ത് സ്കൂളിൽനിന്ന് വിരമിച്ചിരുന്നു.
ചിത്രകലക്ക് പുറമെ മേക്കപ്, നാടക അഭിനേതാവ്, നാടക സംവിധാനം, രചയിതാവ്, സംഗീത രചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചത് കണക്കിലെടുത്താണ് അവാർഡിന് തെരഞ്ഞെടുത്തത്. ഇൗ മാസം ആറിന് നാട്ടിലേക്ക് മടങ്ങുന്നത് മുൻനിർത്തിയാണ് അവാർഡ്ദാനം നേരത്തേ സംഘടിപ്പിച്ചത്. മറ്റുള്ളവർക്കുള്ള അവാർഡ് മസ്കറ്റ് ആർട്സിെൻറ ഏഴാമത് നാടകമായ ഒളിമ്പിയൻ ചക്രപാണിയുടെ അവതരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ െവച്ച് നൽകുമെന്ന് കോഒാഡിനേറ്റർ ബിജു കുഴിപറമ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
