മസ്കത്ത്: ബോയിങ് 737 മാക്സ് വിമാനങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മൊത്തം 630 സർവ ിസുകൾ നിർത്തലാക്കിയെന്ന് ഒമാൻ എയർ അറിയിച്ചു. മാർച്ച് 28 മുതൽ ഏപ്രിൽ 30 വരെ മാത്രം 450 സർവിസുകളാണ് റദ്ദാക്കിയത്. ഹൈദരാബാദ്, സലാല, ദുബൈ, കുവൈത്ത്, ബഹ്റൈൻ, റിയാദ്, ദോഹ, കറാച്ചി, ദമ്മാം, നൈറോബി, ബംഗളൂരു, ഇസ്തംബൂൾ, അമ്മാൻ, മുംബൈ തുടങ്ങിയയിടങ്ങളിലേക്കുള്ള സർവിസുകളെയാണ് ഏപ്രിലിൽ റദ്ദാക്കൽ ബാധിക്കുക.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ലഭ്യമായ അടുത്ത വിമാനത്തിൽ സീറ്റ് ലഭ്യമാക്കുന്നുണ്ട്. ഏപ്രിലിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തവർ യാത്രക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഒമാൻ എയർ അറിയിച്ചു. അല്ലാത്തപക്ഷം +96824531111 എന്ന കാൾ സെൻറർ നമ്പറിൽ ബന്ധപ്പെടണം.