Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​പു​ലീ​ക​രി​ച്ച...

വി​പു​ലീ​ക​രി​ച്ച സു​ഹാ​ർ റി​ഫൈ​ന​റി ഞാ​യ​റാ​ഴ്​​ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും

text_fields
bookmark_border
വി​പു​ലീ​ക​രി​ച്ച സു​ഹാ​ർ റി​ഫൈ​ന​റി   ഞാ​യ​റാ​ഴ്​​ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
cancel
camera_alt??????? ??????????

മ​സ്​​ക​ത്ത്​: സു​ഹാ​ർ റി​ഫൈ​ന​റി​യു​ടെ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 2.7 ശ​ത​കോ​ടി ഡോ​ള​ർ ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച സു​ഹാ​ർ റി​ഫൈ​ന​റി ഇം​പ്രൂ​വ്​​മ​െൻറ്​ പ്രോ​ജ​ക്​​ട്​ (എ​ സ്.​ആ​ർ.​െ​എ.​പി) ഉ​ദ്​​ഘാ​ട​നം ഞാ​യ​റാ​ഴ്​​ച ന​ട​ക്കു​മെ​ന്ന്​ ഒ​മാ​ൻ ഒാ​യി​ൽ ക​മ്പ​നി​യും ഒ​മാ​ൻ ഒാ​യി​ൽ റ ി​ഫൈ​ന​റീ​സ്​ ആ​ൻ​ഡ്​​ പെ​ട്രോ​ളി​യം ഇ​ൻ​ഡ​സ്​​ട്രീ​സും (ഒാ​ർ​പി​ക്) അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക​ത​ല​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ലു​മു​ള്ള പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ർ​ധി​ച്ച ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ഉ​ൽ​​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

എ​ണ്ണ-​പ്ര​കൃ​തി വ​കു​പ്പ്​​മ​ന്ത്രി​യും ഒ​മാ​ൻ ഒാ​യി​ൽ, ഒാ​ർ​പി​ക്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ അ​ൽ റും​ഹി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ ന​ട​ക്കു​ക. ക്രൂ​ഡ്​ ഡി​സ്​​റ്റി​ലേ​ഷ​ൻ യൂ​നി​റ്റ്, വാ​ക്വം ഡി​സ്​​റ്റി​ലേ​ഷ​ൻ യൂ​നി​റ്റ്, ഡി​ലേ​യ്​​ഡ്​ കോ​ക്ക​ർ യൂ​നി​റ്റ്, ഹൈ​ഡ്രോ​ക്രാ​ക്ക​ർ യൂ​നി​റ്റ്, ബി​റ്റു​മി​ൻ ബ്ലോ​വി​ങ്​ യൂ​നി​റ്റ്​ എ​ന്നീ അ​ഞ്ച്​ യൂ​നി​റ്റു​ക​ളാ​ണ്​ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​ത്. സാ​ന്ദ്ര​ത​കൂ​ടി​യ ഒ​മാ​നി ക്രൂ​ഡി​​െൻറ സം​സ്​​ക​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ ന​ട​ത്താ​ൻ പു​തി​യ യൂ​നി​റ്റു​ക​ൾ സ​ഹാ​യി​ക്കും. പ്ര​വ​ർ​ത്ത​ന മി​ക​വി​ന്​ ഒ​പ്പം ഉ​ൽ​​പാ​ദ​ന വ​ർ​ധ​ന​ക്കും ഇ​ത്​ സ​ഹാ​യ​ക​ര​മാ​യി​രി​ക്കും. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ പു​റ​ത്തു​വി​ടു​ന്ന വാ​ത​ക​ങ്ങ​ളു​ടെ അ​ള​വും കു​റ​വാ​യി​രി​ക്കും.

പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തു​വ​ഴി രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ പി​ന്തു​ണ ന​ൽ​കു​ക​യും ഒ​പ്പം ഒ​മാ​നി ക്രൂ​ഡ്​ ഒാ​യി​ലി​​െൻറ പ​ര​മാ​വ​ധി മൂ​ല്യ​വ​ർ​ധ​ന ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ്​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പ​ദ്ധ​തി ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന വ​ർ​ധ​ന​ക്കൊ​പ്പം പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ​ക്കും അ​വ​സ​ര​ങ്ങ​ൾ ന​ൽ​കും. മു​ന്നൂ​റ്​ നേ​രി​ട്ടു​ള്ള​തും 900 നേ​രി​ട്ട​ല്ലാ​ത്ത​തു​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യും. 2014ലാ​ണ്​ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 74.4 ദ​ശ​ല​ക്ഷം മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ്​ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story